കാസര്‍കോട്: ബിജെപി പ്രവര്‍ത്തകനായ ദളിത് യുവാവിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. മുഖാരിക്കണ്ടത്തിലെ എം.രവിചന്ദ്ര(35)നാണ് അക്രമത്തില്‍ പരിക്കേറ്റത്. ദീപാവലി ദിവസം ഉച്ചയ്ക്ക് ശേഷം ജോലി കഴിഞ്ഞ് മുഖാരിക്കണ്ടത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് പോകവെയാണ് ബസ്സ് സ്റ്റേപ്പില്‍ തമ്പടിച്ചിരുന്ന അക്രമി സംഘം ബൈക്കുകളില്‍ പിന്നാലെയെത്തിയ പതിനഞ്ചംഗ സംഘം അക്രമണം നടത്തിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ രവിചന്ദ്ര പറയുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുനില്‍, സുജിത്ത്, ശ്യാം തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘം രവിയെ തടഞ്ഞ് നിര്‍ത്തി വലിച്ച് നിലത്തിട്ട് അക്രമിക്കുകയായിരുന്നു. കൈയ്ക്കും വയറിനും മറ്റും പരിക്കേറ്റ രവി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: