കാഞ്ഞങ്ങാട്: എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്ഐ അക്രമണം. ചെമ്മട്ടംവയല്‍ ബല്ല ഹയര്‍ സെക്കണ്ടറി സ്കൂളിലെ എബിവിപി പ്രവര്‍ത്തകരായ എം.ഉണ്ണികൃഷ്ണന്(17), എസ്.നിഖില്‍(17) എന്നീ വിദ്യാര്‍ത്ഥികളെയാണ് സ്കൂള്‍ പരിസരത്ത് വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. ഈ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സിപിഎമ്മിന്റെ കൊടി കെട്ടിക്കുകയും അതിന്റെ വിഡിയോ അവരെടുക്കുകയും ചെയ്തു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇതര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുന്ന സിപിഎമ്മിന്റെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കണമെന്ന് എബിവിപി ജില്ല കണ്‍വീനര്‍ പ്രണവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: