മങ്കൊമ്പ്: പള്ളിക്കൂട്ടുമ്മ–നീലംപേരൂര്‍ റോഡിലെ പുളിങ്കുന്ന് ജങ്കാര്‍കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. ഇതിനായി പാലം സമ്പാദക സമിതി രൂപീകരിച്ചു. ദിവസേന ആയിരക്കണക്കിനു യാത്രക്കാരാണ് ഇതുവഴി യാത്രചെയ്യുന്നത്.
പുളിങ്കുന്ന്, കണ്ണാടി, കായല്‍പ്പുറം, കാവാലം, വടക്കന്‍വെളിയനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ ആലപ്പുഴക്കു പോകുവാന്‍ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്.
ആലപ്പുഴ–കോട്ടയം റൂട്ടിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞതും ഏറെക്കുറെ നേര്‍രേഖയില്‍ 12 മീറ്റര്‍ വീതിയുള്ളതുമായ റോഡിന്റെ പൂര്‍ത്തീകരണത്തിനു തടസമായി നില്ക്കുന്ന പാലം പൂര്‍ത്തിയായാല്‍ യാത്രാസൗകര്യത്തിനു പുറമെ ഒരു വലിയ പ്രദേശത്തിന്റെ വികസനത്തിനും കാരണമാകും.
















