കൊട്ടാരക്കര: സ്വച്ഛ്’ഭാരത് മുഖം മിനുക്കി പെരുംകുളം മൂഴിക്കോട് റോഡ്. ഭരണാഘടനാശില്‍പി അംബ്ദക്കറുടെ 125 ജന്മദിനാഘോഷ വര്‍ഷാചരണത്തിന്റെ ‘ാഗമായി ബിജെപി പെരുംകുളം ബൂത്ത് കമ്മറ്റി പെരുംകുളം മൂഴിക്കോട് റോഡ് സഞ്ചാരയോഗ്യമാക്കി.
ഏകദേശം ഏഴിനോടെ കുറച്ചു ചെറുപ്പക്കാര്‍ റേഷന്‍കട ജംഗ്ഷനില്‍ തൂമ്പയും മണ്‍വെട്ടിയുമായി നില്‍ക്കുന്നു. കാട് മൂടി ഇഴ ജന്തുക്കളുടെയും തെരുവ്‌നായ്‌ക്കളുടെയും വിഹാരകേന്ദ്രവും വേസ്റ്റ് തള്ളാനുള്ള പ്രദേശവുമായിരുന്നു ഈ റോഡ്.
പെരുമ്പാമ്പിനെ വരെ പിടികൂടിയ പ്രദേശം. ഇതാണ് ബിജെപി പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ ശ്രമദാനത്തോടെ മുഖം മിനുക്കിയത്.
കാടുകള്‍ വെട്ടിതെളിച്ച് വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് ഉയര്‍ത്തി ചെടികളും നട്ടു. പ്രധാനസ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ച് മാലിന്യംതള്ളുന്നവരെ കണ്ടുപിടിക്കാനും ബാക്കിയുള്ള ഭാഗം വൃത്തിയാക്കുന്നതിനുള്ള ശ്രമവും വരുംദിവസങ്ങളില്‍ തുടരും. അതുവരെ രാത്രികാലങ്ങളില്‍ കാവല്‍ തുടരാനാണ് പദ്ധതി. ഉദ്ഘാടനം ബിജെപി മണ്ഡലം സെക്രട്ടറി കെ.വി.സന്തോഷ് ബാബു നിര്‍വഹിച്ചു .പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, സെക്രട്ടറി സുനില്‍ പള്ളിക്കല്‍, അനില്‍കുമാര്‍, ബൂത്ത് പ്രസിഡന്റ് ശ്യാംമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















