ആലുവ: ജില്ലാ ആശുപത്രിയില്‍ പരേതനായ വൃക്കരോഗിയുടെ ചാര്‍ട്ട് പ്രകാരം ചികില്‍സ ലഭിച്ച പതിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആലുവ സ്വദേശിയായ ഉമര്‍ ഫാറൂഖിനെ ക്യാന്‍സര്‍ രോഗ ബാധിതനായി മരിച്ച 39 കാരന്റെ ചാര്‍ട്ട് പ്രകാരം ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെ ചികില്‍സിച്ചതായാണ് ബന്ധുക്കളുടെ പരാതി.
മൂന്ന് ദിവസത്തിനു ശേഷം കുട്ടിയുടെ ബന്ധുക്കള്‍ ചാര്‍ട്ട് മാറിയ വിവരം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ ബന്ധുക്കള്‍ കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേയ്‌ക്ക് കൊണ്ടു വന്നു. ആലുവ എസ്.എന്‍.ഡി.പി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഫാറൂഖ്. കുട്ടിക്ക് ഇപ്പോള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിയുന്നില്ല. കാലുറയ്‌ക്കാത്തതിനാല്‍ നടക്കുവാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ മാസം വരെ സ്‌കൂളില്‍ പോയിരുന്ന കുട്ടി ഇപ്പോള്‍ കിടപ്പ് രോഗിയായി മാറിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ല ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചികിത്സിച്ച ഡോക്ടര്‍ കുട്ടിക്ക് വൃക്ക സംബന്ധമായ അസുഖമാണോയെന്ന് അറിയാന്‍ സ്‌കാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്‌കാന്‍ ചെയ്‌തെങ്കിലും അന്ന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. ഇതേ തുടര്‍ന്ന് വീണ്ടും മൂത്രം കള്‍ച്ചര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഫലവും ഡോക്ടര്‍ നേരത്തേ കണ്ടതുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ചാര്‍ട്ട് മാറിയതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി പോരികയായിരുന്നു. സംഭവമറിഞ്ഞ് രാഷ്‌ട്രീയ സംഘടനകളടക്കം നിരവധി പേര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ച മുംതാസാണ് ഉമര്‍ ഫാറൂഖിന്റെ മാതാവ്. പാവപ്പെട്ട കുടുംബമാണ് ഇവരുടേത്. കുട്ടിയുടെ അസുഖം മാറുന്നതിനായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ട്. അന്‍വര്‍സാദത്ത് എം.എല്‍.എയും ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാമും കുട്ടിയെ സന്ദര്‍ശിച്ചു.
















