പെരുമ്പാവൂര്‍: വാട്‌സപിലൂടെ നഗ്‌നതാപ്രദര്‍ശനം നടത്തിയ സിപിഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കാന്‍ നീക്കം. ഇതിനായി പ്രത്യേക ഏരിയാ കമ്മിറ്റിയോഗം ഇന്നലെ ചേര്‍ന്നു. പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ രാത്രി വൈകിയും യോഗം തുടരുകയാണ്.
സിപിഐഎം മുടക്കുഴ ലോക്കല്‍ സെക്രട്ടറി സാജു.വി.പോളിനെതിരെ യാണ് പരാതി. ഒരാഴ്ച മുമ്പുണ്ടായ സംഭവത്തെ തുടര്‍ന്നാണ് പരാതി ഉ ണ്ടായത്. സ്വന്തം ഫോണില്‍ സ്വയം നഗ്‌നചിത്രം എടുത്ത് ഇയാള്‍ വനിതാ ലോക്കല്‍ കമ്മിറ്റിയംഗത്തിന് അയച്ചുകൊടുത്തു എന്നതാണ് പരാതിക്കാ ധാരം.
എന്നാല്‍ ത്രിവേണി എന്ന വാട്‌സ് ആപ് ഗ്രൂപ്പിലേക്കാണ് ചിത്രം പോയത്. ഇതോടു കൂടി സംഭവം നാട്ടില്‍ ചര്‍ച്ചയായി. ലോക്കല്‍ സെക്രട്ട റിയുടെ ഫോണില്‍ വനിതാ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പേരും ത്രി വേണി എന്നാണ് ഇട്ടിരിക്കുന്നത് എന്നും പറയുന്നു. ചിത്രം അയച്ചപ്പോള്‍ മാറി, ഗ്രൂപ്പിലേക്ക് പോയതാണന്നാണ് ചില പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സംഭവത്തില്‍ കുറ്റസമ്മതം നടത്തി യെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആരും ചെവിക്കൊള്ളുവാന്‍ തയ്യാറാ യിട്ടില്ല. സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഒരു വിഭാഗത്തി ന്റെ ആവശ്യം.
അബദ്ധം പറ്റി ചിത്രം മറ്റൊരു ഗ്രൂപ്പിലേക്ക് പോയതാണെങ്കില്‍ ഇത് ആര്‍ക്കയച്ചതാണെന്ന് ഇദ്ദേഹം പറയണമെന്നും ഒരു വിഭാഗം ആവശ്യപ്പെടു ന്നുണ്ട്. എന്നാല്‍ തനിക്ക് വന്നു കിട്ടിയ ചിത്രം കാണുന്നതിനിടെ അബദ്ധ ത്തില്‍ ഗ്രൂപ്പിലേക്ക് പോയതാണന്നാണ് ലോക്കല്‍ സെക്രട്ടറി പറയുന്നത്.
















