മരട്: റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പില്‍പ്പെട്ട് പതിമൂന്ന് സ്ത്രീകള്‍ വിദേശത്ത് കുടുങ്ങിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു. സൗദിയില്‍ ദുരിതത്തില്‍ കഴിയുന്ന മലയാളികളായ സ്ത്രീകളെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ബന്ധുക്കളും ബിജെപിയും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐബി ഉേദ്യാഗസ്ഥരോട് സംഭവം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇന്നലെ കുമ്പളത്തെത്തിയ ഐബി ഉദ്യോഗസ്ഥന്‍ പരാതിക്കാരനായ റോബര്‍ട്ട് ഒ.എ, ബിജെപി കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.പി. പ്രമോദ് എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരാതി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കുമെന്ന് ഐബി വൃത്തങ്ങള്‍ അറിയിച്ചു.
മൂന്നു മാസത്തെ സന്ദര്‍ശക വിസയിലാണ് സ്ത്രീകളെ സൗദിയിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ ഇവരില്‍നിന്നും രണ്ടു വര്‍ഷത്തെ കരാറാണ് എഴുതി വാങ്ങിയിരുന്നത്. സ്ത്രീകളെ കബളിപ്പിച്ചതായി പരാതി ഉയര്‍ന്ന റിക്രൂട്ടിംഗ് ഏജന്‍സിയുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
















