മുക്കൂട്ടുതറ: മുട്ടപ്പള്ളി ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ പരിഹാരക്രിയകളും പുതുതായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനുള്ള ഷഡാധാര പ്രതിഷ്ഠയും നടത്തി.
ക്ഷേത്രം തന്ത്രി ദിലീപന് നാരായണന് നമ്പൂതിരി, മേല്‍ശാന്തി ശങ്കരാനന്ദഗിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് റ്റി. എസ്. സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പ്രകാശ് പള്ളിക്കൂടം, പ്രകാശ് പുളിക്കന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമുദായിക സന്നദ്ധ സംഘടന നേതാക്കളും പങ്കെടുത്തു.
















