പള്ളിക്കത്തോട്: കേരളം ഭീകരവാദികള്‍ക്ക് എറ്റവും വളക്കൂറുള്ള മണ്ണായി മാറിയെന്നും വോട്ടു ബാങ്ക് ലക്ഷ്യമിട്ട് മതപ്രീണനം നടത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ഭീകരപ്രവര്‍ത്തനത്തിന് കുടപിടിക്കുകയാണെന്നും ദേശീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.സി. ഐ. ഐസക്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ യുവജന വിഭാഗമായ വിവേകാനന്ദ പഠന വേദി പള്ളിക്കത്തോട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴാം നൂറ്റാണ്ടിലെ യുദ്ധകാലഘട്ടത്തില്‍ നിലനിന്നിരുന്ന മുത്തലാഖ് പോലുള്ള പ്രാകൃത നിയമങ്ങള്‍ ആധുനിക ലോകത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കോന്നി എസ്എഎസ് എസ്എന്‍ഡിപി യോഗം കോളേജ് കോമേഴ്‌സ് വിഭാഗം അദ്ധ്യാപകന്‍ ഡോ. പി. എസ്. അജിത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കരുണ്‍ ഹരി, ധനേഷ് ബി. എന്നിവര്‍ സംസാരിച്ചു.
















