കറുകച്ചാല്‍: സംസ്ഥാനത്തിന് അര്‍ഹമായ റേഷന്‍വിഹിതം നേടിയെടുക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കര്‍ഷകമോര്‍ച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കണ്‍ വെന്‍ഷന്‍ കുറ്റപ്പെടുത്തി. അര്‍ഹരായ റേഷന്‍വിഹിതം നേടിയെടുക്കുന്നതിന് മുന്‍ഗണനാ ലിസ്റ്റ് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാലിത്തീറ്റയുടെ അന്യായമായ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ക്ഷീരകര്‍ഷകരെ പിടിച്ചുനിര്‍ത്തുന്നതിനുവേണ്ടി കാലിത്തീറ്റയ്‌ക്ക് സബ്‌സിഡി അനുവദിക്കുക. മുടങ്ങിപോയിരിക്കുന്ന കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണം സബിസിഡി അനുവദിക്കുക. നെല്‍കര്‍ഷകരുടെ വെട്ടികുറച്ച സബ്‌സിഡി പുനസ്ഥാപിക്കുക. താറാവ് കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു. നിയോജകം മണ്ഡലം കെ.സി ശിവദാസന്റെ അദ്ധ്യക്ഷയില്‍ കൂടിയ കണ്‍വെന്‍ഷന്‍ കാര്‍ഷിക മോര്‍ച്ച ജില്ലാ പ്രസിഡന്റെ മോഹനന്‍ പനയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. നോബിള്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിജെപി കര്‍ഷകമോര്‍ച്ച നേതാക്കളായ പി.സി. ശ്രീലത, വി.എന്‍. മനോജ്, റ്റി.ബി. ബിനു എസ് മിഥുന്‍ ബാലകൃഷ്ണക്കുറുപ്പ് കെ.വി നാരായണന്‍ സന്തോഷ് മൂരിപ്പാറ, കെ.കെ. മോഹനന്‍ നായര്‍ സന്തോഷ് കൈടാച്ചിറ കെ.സി മോഹന്‍ദാസ് സി.എന്‍ ഗോപിനാഥന്‍ നായര്‍ എസ്.ബി ഗോപാലകൃഷ്ണപ്പണിക്കര്‍ എന്നിവര്‍സംസസാരിച്ചു.
















