പാനൂര്‍: താലൂക്ക് ആശുപത്രി സ്ഥലം അനധികൃതമായി കയ്യേറാനുളള പാനൂര്‍ ജുമാഅത്ത് പളളികമ്മറ്റിയുടെ നീക്കത്തിനെതിരെ ജനകീയവേദി സെക്രട്ടറി ഇ.മനീഷ് കോടതിയില്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ തെളിവെടുത്തു. ഇന്നലെ ആശുപത്രി സ്ഥലം സന്ദര്‍ശിച്ച അഡ്വ:നിഷാദ് പരിശോധന നടത്തി.ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.4ന് കേസ് വീണ്ടും പരിഗണിക്കുന്നത്.
















