പിലാത്തറ: പുറച്ചേരി കേശവതീരം അരങ്ങ് കലാസാംസ്‌കാരിക വേദി സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി അധ്യക്ഷതവഹിച്ചു. പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ജോണ്‍സണ്‍ പുഞ്ചക്കാട് മുഖ്യാതിഥിയായി. സി.കെ.ശോഭ, ഐ.വി.അബ്ദുള്‍ അഫീല, വി.രവീന്ദ്രന്‍, വെദിരമന വിഷ്ണു നമ്പൂതിരി, കെ.വി.സുധീഷ് എന്നിവര്‍ സംസാരിച്ചു.
















