മണര്‍കാട്: മര്‍ത്തമറിയം കത്തിഡ്രലില്‍ മരിയന്‍ സായാഹ്ന ധ്യാനവും സംഗീതധ്യാന ശുശ്രൂഷയും 3, 4 തീയതികളില്‍ വൈകിട്ട് 6.30 ന് നടക്കും. വ്യാഴം 6.30ന് ദൈവത്തിന്റെ അനന്തമായ കരുണ എന്ന വിഷയത്തില്‍ കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ ഡേവിഡ് ചിറമേല്‍ പ്രഭാഷണം നടത്തും. വെള്ളി 6.30ന് വിശ്വാസം സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ ഫാ കുര്യന്‍മാത്യു വടക്കേപ്പറമ്പില്‍, ഫാ. ജെ. മാത്യു മണവത്ത് എന്നിവര്‍ നയിക്കുന്ന വിശ്വാസ ഗീതങ്ങളുടെ അകമ്പടിയോടെയുള്ള സംഗീത ധ്യാനശുശ്രൂഷ നടക്കും.
















