ഇരിട്ടി: സിബിഎസ്‌സി കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പുന്നാട് നിവേദിതാ വിദ്യാലയത്തിലെ പ്രതിഭകളെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചടങ്ങ് റിട്ട. എസ്‌ഐ പി.സതീശന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ കെ.വിനീഷ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന തലത്തില്‍ നടത്തിയ കായിക മേളയില്‍ പുന്നാട് നിവേദിതാ വിദ്യാലയത്തിലെ പി.അനുഗ്രഹ ദേശീയ കായിക മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.
















