കണ്ണൂര്‍: 14ന് ലോകപ്രമേഹദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഡയാകെയര്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി പ്രമേഹവും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ മത്സരം നടത്തുന്നു. രണ്ട് മിനുട്ടില്‍ കൂടാതെ ദൈര്‍ഘ്യമുള്ള വീഡിയോ എടുത്ത് ഡയാകെയറിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യണം. നവംബര്‍ ഒന്ന് മുതല്‍ 12 വരെ പോസ്റ്റിടാവുന്നതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീഡിയോകള്‍ പ്രമേഹരോഗ വിദഗ്ധരും മീഡിയ മേഖലയില്‍ പ്രാവിണ്യമുള്ളവരും അടങ്ങിയിട്ടുള്ള സമിതി പരിശോധിച്ച് വിധി നിര്‍ണയിക്കും. പത്തായിരം, അയ്യായിരം, മൂവായിരം രൂപയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്ക് സമ്മാനമായി നല്‍കുക. നവംബര്‍ 14ന് സമ്മാനങ്ങള്‍ നല്‍കും. ംംം.ളമരലയീീസ.രീാറശമരമൃലസമിിൗൃ എന്നതിലേക്കാണ് വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. ഡയബറ്റീസിന്റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പരിശോധന നടത്തുക, പ്രമേഹരോഗികള്‍ക്ക് കൃത്യമായ ചികിത്സ അനിവാര്യം, കൃത്യമായ പരിശോധനയും ചികിത്സയും നടത്താതിരുന്നാല്‍ സംഭവിക്കാവുന്ന ബുദ്ധിമുട്ടുകള്‍, കൃത്യമായ ഭക്ഷണവും വ്യായമവും ചെയ്താല്‍ എങ്ങനെ പ്രമേഹം വരാതെ കാത്തുസൂക്ഷിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതായിരിക്കണം വീഡിയോകള്‍. പതിനാറ് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2764478. വാര്‍ത്താസമ്മേളനത്തില്‍ കെ.അബ്ദുള്‍ ജലീല്‍, ഡോ.ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.
















