കണ്ണൂര്‍: ചാലാട് ധര്‍മ്മശാസ്താ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ സിപിഎം സംഘം പോലീസിനെ അക്രമിച്ച കേസില്‍ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചുവെന്നും ഇവര്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തില്‍ ഒരു എഎസ്‌ഐക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു അക്രമം നടന്നത്. പോലീസുകാരെ അക്രമിച്ച സിപിഎം സംഘം പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇല്ലിക്കുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപിഎം ക്രിമിനല്‍ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന.
















