ചങ്ങനാശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 102ാം ജന്മദിനം സംഘടന പതാകദിനമായി ആചരിച്ചു. 1914 ഒക്ടോബര്‍ 31നാണ് എന്‍എസ്എസ് രൂപീകൃതമായത്. ഇതിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം കരയോഗ കേന്ദ്രങ്ങളിലും താലൂക്ക് യൂണിയന് ആസ്ഥാനങ്ങളിലും പതാകദിനം ആചരിച്ചു. എന്‍എസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തി. ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും നടത്തി.
പതാക ഉയര്‍ത്തലിന് ശേഷം സമുദായപ്രവര്‍ത്തകര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ്, ട്രഷറര്‍ ഡോ.എം. ശശികുമാര്‍, നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍, നഗരസഭാംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, സതീഷ് ഐക്കര, സന്ധ്യ മനോജ്, എന്‍എസ്എസ് ഹെഡ് ഓഫീസ് ജീവനക്കാര്‍, വകുപ്പ് മേധാവികള്‍, യൂണിയന് ഭാരവാഹികള്‍, കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പതാക ഉയര്‍ത്തലിന് ശേഷം മധുരപലഹാര വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: