കല്‍പ്പറ്റ : റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി നാളെ ജില്ലാ സപ്ലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് നേതാ ക്കള്‍ അറിയിച്ചു. നിരവധി തവണ കേന്ദ്രം മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളത്. അനര്‍ഹരായ പല ആളുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോഴും അര്‍ഹതപ്പെട്ട പലയാളുകളും ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീയും ഉദ്യോഗസ്ഥവൃന്ദവുമടക്കം ധാരാളം സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് പൊതുജനങ്ങളെകൊണ്ട് ദിവസങ്ങള്‍ കഷ്ടപ്പെടുത്തി റേഷന്‍കാര്‍ഡിനുള്ള ഫോറം പൂരിപ്പിച്ചുവാങ്ങിച്ചത്. സ്വന്തം കുടുംബത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ റേഷന്‍കാര്‍ഡില്‍ രേഖപെടുത്താന്‍ ശ്രമിച്ച പാവപ്പെട്ട ആയിരകണക്കിന് ആളുകളെയാണ് അധികൃതര്‍ വഞ്ചിച്ചിരിക്കുന്നത്. ഇത്തരത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നത് നോക്കിനില്‍ക്കാനാവില്ല. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ളഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. യുഡിഎഫ് ഭരണകാലത്ത് എപിഎല്‍, ബിപിഎല്‍ ലിസ്റ്റുകളിലെ അപാകതകള്‍പരിഹരിച്ച് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഗവണ്‍മെന്റും ഇതേ നിലപാടുകള്‍ തുടരുകയാണ്. വര്‍ഷങ്ങളായി റേഷന്‍കാര്‍ഡ് പുതുക്കിനല്‍കാനുള്ള നടപടികള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കാത്ത രണ്ട് സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. മറ്റ് സംസ്ഥാനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയ പദ്ധതി കേരളത്തില്‍ അട്ടിമറിച്ച് ഭക്ഷ്യധാന്യം ലഭിക്കുക എന്ന പൗരന്റെ അവകാശം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സര്‍ക്കാരിനാണ്. സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടത്താന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.















