ആലപ്പുഴ: വിവിധ രംഗങ്ങളില്‍ റിക്കാര്‍ഡുകള്‍ നേടിയവര്‍ കേരളപ്പിറവിദിനമായ ഇന്ന് ഒത്തുചേരുന്നു. 60 ലോക റെക്കോഡ് ജേതാക്കളാണ് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ 60 താമരകളില്‍ 60 ദീപങ്ങള്‍ വേമ്പനാട്ടുകായലില്‍ തെളിക്കുന്നത്.
പരിസ്ഥിതി സംരക്ഷണം എന്ന സന്ദേശം ലക്ഷ്യമാക്കി യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്‌ക്ക് 12.30നാണ് പരിപാടി. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഗിന്നസ് സുനില്‍ ജോസഫ് ആദ്യദീപം തെളിയിക്കും. ഗിന്നസ്പക്രു നയരേഖ പ്രകാശനം ചെയ്യും. ഗിന്നസ് പ്രജീഷ് കണ്ണന്‍ സന്ദേശം നല്കും. പ്രതിഭാസംഗമത്തില്‍ നാഷണല്‍ വൈസ്പ്രസിഡന്റ് ഡോ. സൗദീപ് ചാറ്റര്‍ജി അദ്ധ്യക്ഷത വഹിക്കും. കേരളത്തില്‍നിന്നും ഗിന്നസ് ഉള്‍പ്പടെ യുആര്‍എഫ് റിക്കാര്‍ഡ് ജേതാക്കളായ നൂറോളം പ്രതിഭകള്‍ പങ്കെടുക്കും.
എടത്വ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്‌ക്കും, തിരുവനന്തപുരം ട്രാക്കോ കേബിള്‍ കമ്പനി പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബി. ലേഖയ്‌ക്കും, തൃശൂര്‍ മറ്റം എറോത്ത ഡോ. ജിജി ദീപക്കിനും ഡോ. ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും അംഗീകാരമുദ്രയും സമ്മാനിക്കും.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, നറുക്കെടുപ്പ്, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും റിക്കാര്‍ഡ് ജേതാക്കളുടെ ജീവിതാനുഭവങ്ങളും വിജയരഹസ്യങ്ങളും ഉള്‍പ്പെടുത്തി വീഡിയോ ആല്‍ബത്തിനായി മലനാട് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ ചിത്രീകരണവും നടക്കും.
















