പുതുപ്പള്ളി: യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം മറ്റക്കര യൂണിറ്റ് പ്രവര്‍ത്തക സംഗമത്തില്‍ ഭാരതത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു.
ബിജെവൈഎം ജില്ലാ അദ്ധ്യക്ഷന്‍ അഖില്‍ രവീന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ബിജെവൈഎം ജില്ലാ സെക്രട്ടറി ശരത്ത് കുമാര്‍ എസ്, ജില്ലാ വൈസ്.പ്രസിഡന്റ് ഗോപകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഖില്‍.എം.ജി, മറ്റക്കര യൂണിറ്റ് അദ്ധ്യക്ഷന്‍ ശരത്ത് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
















