സൗത്ത് പാമ്പാടി: ജൂണിയര്‍ ബസേലിയോസ് സ്‌കൂളിന് കേന്ദ്ര ഗവണ്‍മെന്റിന്റെ മനുഷ്യവിഭവശേഷി മന്ത്രാലയത്തില്‍നിന്നും എന്‍ഐഒഎസ് പദ്ധതി പ്രകാരം പരീശിലനം നല്‍കുവാനുള്ള അംഗീകാരവും 150 കുട്ടികള്‍ക്ക് പരീക്ഷ എഴുതുവാനുള്ള സെന്ററും അനുവദിച്ചതായി മാനേജര്‍ അഡ്വ. സിജു കെ. ഐസക്ക് അറിയിച്ചു. കോട്ടയം താലൂക്കില്‍ എന്‍ഐഒഎസ് സെന്ററുള്ള ഏക സ്‌കൂളായ ജൂണിയന്‍ ബസേലിയോസിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും ന്യൂനപക്ഷ പദവിയും ലഭിച്ചിരുന്നു.
















