ബ്രഹ്മകാരവൃത്തി, ധ്യാനം എന്നത് വാക്കുകൊണ്ടു പൂര്‍ണമായും വ്യക്തമാക്കാനാവില്ല. ധ്യാനിക്കുന്നവന്‍, ധ്യാനിക്കപ്പെടുന്നത് എന്ന വ്യത്യാസമില്ലാതെ ധ്യാനിക്കുന്നതെങ്ങനെ?
ധ്യാനിക്കുന്നവനും ധ്യാനിക്കപ്പെടുന്നവനും ഒന്നായാല്‍ പിന്നെ ആര് എന്തിനെ ധ്യാനിക്കുന്നു? ധ്യാനിക്കുന്നു എന്നുപറഞ്ഞാല്‍ അഖണ്ഡത്വം സിദ്ധിക്കുന്നതെങ്ങനെ? സമുദ്രത്തില്‍ ലയിച്ച നദിയെ സമുദ്രാകാര നദി എന്നുപറഞ്ഞാല്‍ അത് അനുയോജ്യമാണോ?
അഖണ്ഡവൃത്തിയാല്‍ അഖണ്ഡസ്വരൂപത്തെ ധ്യാനിക്കുക എന്നതും ഇതുപോലെയാണ്. പറയാനാവാത്തതിനെ ഒരുവിധത്തില്‍ പറഞ്ഞൊപ്പിക്കുന്നു. അതിന്റെ ആന്തരതത്വം ആണ് നാം സൂക്ഷ്മമായി ശ്രദ്ധിച്ചറിയേണ്ടത്.
രമണമഹര്‍ഷി
















