നടുവില്‍: 1924 ല്‍ സ്ഥാപിതമായ നടുവില്‍ എഎല്‍പി സ്‌കൂളിന് വേണ്ടി 80 ലക്ഷം രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കെ.സി.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ടിപി നാരായണിയമ്മ സ്മാരക ഹാള്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
















