കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ഉദാസിനതമൂലം വടവാതൂരിലെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപമുള്ള നിവാസികളുടെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങിയിരിക്കുന്നത്.ഹൈസ്‌കൂളിലെ കക്കൂസ് മാലിന്യം നിറഞ്ഞ കുഴിയിലെ വെള്ളം സമീപവാസികളായ 20ലധികം കുടുംബങ്ങളുടെ കിണറുകളിലേയ്‌ക്ക് ഒഴുകിയെത്തുന്നതാണ് കുടിവെള്ളം മുടങ്ങാന്‍കാരണമായിരിക്കുന്നത്. സ്‌കൂള്‍ വളപ്പിലെ ഉപയോഗശ്യൂനമായ കിണറ്റിലേയക്കാണ് കക്കൂസിന്റെ ഓവുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതിന് സമീപത്തായി ഒരു വര്‍ഷം മുന്‍പ് മഴവെള്ള സംഭരണി സ്ഥാപിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.
ഇവിടെ വെള്ളം നിറയുന്നതോടെ കക്കൂസ് കുഴിയിലും വെള്ളം നിറഞ്ഞ് സമീപത്തെ കിണറുകളിലേയ്‌ക്ക് ഒഴുകുകയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ പരിസരവാസികള്‍ കളക്ടര്‍ക്കും, ആര്‍.ഡി.ഒയ്‌ക്കും,ജില്ലാ പഞ്ചായത്തിലും വിജയപുരം ഗ്രാമപഞ്ചായ്തതിലും പരാതി നല്കിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. കിണറുകളിലെ വെള്ളത്തിന് നിറ വ്യത്യാസവും ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പകര്‍വ്യാധികള്‍ക്ക് കാരണമായേക്കാവുന്ന ഇ കോളിന്റെ അളവ് 2400ത്തിലധികമാണെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധിക്യതരും ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ല.
കഴിഞ്ഞ ആഴ്ച 5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അധിക്യതര്‍ വക്കാല്‍ പറയുന്നുണ്ടെങ്കിലും സ്‌കൂളിന് ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയില്ലയെന്ന് ഹെഡ്മിസ്ട്രസ് ഉഷാ കുമാരിയും പി.ടി.എ പ്രസിഡന്റ് ടി സദാനന്ദനും പറഞ്ഞു. പണം ലഭ്യമായാല്‍ ഉടനടി സെപ്ടിടാങ്ക് പണിത് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അറിയിച്ചു. അടിയന്തിരമായി നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവരെ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ മനുഷാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
















