Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്തിന്റെ നാമരൂപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 12:53 am IST
in Samskriti

അധ്യായം/29, ദൈവം ഒന്നേയുള്ളൂ

ദൈവത്തെപ്പറ്റി എല്ലാ മതങ്ങളും സംസാരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ നിയന്താവായ ദൈവം ഒന്നേയുള്ളൂ എന്നും മറ്റൊന്നില്ലെന്നും പറയുന്നു (ശ്വേതാശ്വതാര ഉപനിഷത് 3:2, ബൈബിള്‍, എഫോസോഡുകാര്‍ 4:6, ഖുര്‍ ആന്‍ 16:51).

സര്‍വത്തിലൂടെയും സര്‍വത്തിലും വര്‍ത്തിക്കുന്ന പരമോന്നതനും എല്ലാവരുടെയും പിതാവും ദൈവവുമായവന്‍ ഒന്ന്.

എഫോസോഡുകാര്‍ 4:6

അപ്പോള്‍, മാനവരാശിക്ക് ആരാധിക്കാന്‍ ദൈവം ഒന്നേയുള്ളൂ. ദൈവം ഒന്നുമാത്രമാകയാല്‍, എല്ലാ മതങ്ങളുടെ സത്തയും അതേ ദൈവത്തെ സംബന്ധിച്ചതാണ്.

ഋഗ്വേദം (1:164:46)പറയുന്നു:

ഉള്ളത് ഒന്നാണ്, പണ്ഡിതര്‍ അതിനെ പലതരത്തില്‍ വിശേഷിപ്പിക്കുന്നു (ഏകംസത്, വിപ്രാ ബഹുധാ വദന്തി).

ഭാഷ പ്രതിജന ഭിന്നമായപോലെ, ദൈവനാമവും പ്രതിജന ഭിന്നമാണ്. രൂപങ്ങളുമായി ബന്ധപ്പെട്ടതാണ് നാമങ്ങള്‍. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു. നാം ഒരു പേരു വിചാരിക്കുമ്പോള്‍, ബന്ധപ്പെട്ട രൂപവും മനസ്സില്‍ വരുന്നു. വിചാരവും നാമരൂപങ്ങളും പരസ്പര ബന്ധിതമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ‘എവിടെയാണോ ഒന്ന്, മറ്റുള്ളവയും അവിടെയാണ്’ (സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 49). അതിനാല്‍, ദൈവത്തെ ഭിന്നനാമങ്ങളില്‍ വിചാരിക്കുമ്പോള്‍, ഭിന്നരൂപങ്ങളില്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു. ദൈവത്തെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അത് വ്യത്യസ്ത ദൈവങ്ങളാണെന്ന് തോന്നാം. വിഷ്ണു, ശിവന്‍, ദുര്‍ഗ എന്നിങ്ങനെ വ്യത്യസ്ത നാമരൂപങ്ങളില്‍ ദൈവത്തെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അവ വ്യത്യസ്ത രൂപങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുതോന്നാം. എന്നാല്‍, പ്രപഞ്ചത്തിലും അതിനപ്പുറവും ദൈവം ഒന്നേയുള്ളൂ.

അതിനാല്‍, ദൈവത്തിന്റെ ഏകത്വം വിശദീകരിക്കാന്‍, സ്‌കന്ദോപനിഷത് (8) ഈ രൂപത്തെ തൊഴാന്‍ പറയുന്നു:

വിഷ്ണുരൂപമുള്ള ശിവനെ, ശിവരൂപമുള്ള വിഷ്ണുവിനെ (ശിവായ, വിഷ്ണുരൂപായ, ശിവരൂപായ വിഷ്ണവേ)

രുദ്രഹൃദയ ഉപനിഷത് പറയുന്നു:

വിഷ്ണുവിനെ തൊഴുന്നവന്‍ ശിവനെയാണ് തൊഴുന്നത്; ആത്മാര്‍ത്ഥമായി വിഷ്ണുവിനെ ആരാധിക്കുന്നവന്‍ ശിവനെയാണ് ആരാധിക്കുന്നത്.

ഉപനിഷത്തുക്കള്‍ ലളിതമായി വിഷ്ണുവിന്റെയും ശിവന്റെയും ഏകത്വവും ആ രൂപങ്ങളിലുള്ള ദൈവത്തിന്റെ ഏകത്വവും ഉദ്‌ഘോഷിക്കുന്നു. വിഷ്ണുവും ശിവനും രണ്ടല്ല, രണ്ടുരൂപത്തില്‍, വേഷത്തില്‍ സങ്കല്‍പിക്കുന്ന ഏകത്വം മാത്രമാണ്. എല്ലാ വ്യക്തിദൈവങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. വിഷ്ണുവിന്റെയും ശിവന്റെയും ഭക്തര്‍ തമ്മിലുള്ള വടംവലി, അകാരണമായ ഭ്രാന്താണ്; ഒരു രൂപത്തിലുള്ള ദൈവത്തിലെ വിശ്വാസം, മറ്റു രൂപങ്ങളിലെ ദൈവത്തോടുള്ള അകല്‍ച്ചയാണ് എന്ന വിചാരശൂന്യമായ തോന്നലാണ് അതിന് അടിസ്ഥാനം. അതുകൊണ്ടാണ്, ഹിന്ദു, മുസ്ലിം സംഘര്‍ഷം. എല്ലാവര്‍ക്കും ദൈവം ഒന്നാണ്, മറ്റൊന്നില്ല. ഏകദൈവത്തിന്റെ വ്യക്തിപ്രതിനിധാനങ്ങളാണ് വ്യക്തിദൈവങ്ങള്‍. അവ ദൈവികതയുടെ ഭിന്നവ്യക്തികള്‍ അല്ല. ദൈവത്തെ പ്രതിനിധീകരിക്കാനാണ് നാമരൂപങ്ങള്‍. അവ ഒരാളെ വിശേഷിപ്പിക്കാന്‍ ബന്ധുക്കള്‍ ഉപയോഗിക്കുന്ന ഇരട്ടപ്പേരുകള്‍ പോലെയാണ്.

വിഷ്ണുവിനെ സംബന്ധിച്ച ശ്ലോകങ്ങളിലും ഉപനിഷത്തുക്കളിലും, സര്‍വവ്യാപിയായ ഏകദൈവമാണ് അദ്ദേഹം; ശിവനെ സംബന്ധിച്ച ശ്ലോകങ്ങളും ഉപനിഷത്തുകളും അദ്ദേഹത്തെ സര്‍വവ്യാപിയായ ഏകദൈവമായി പ്രകീര്‍ത്തിക്കുന്നു. ഏകദൈവം ഒന്നില്‍ കൂടാന്‍ പറ്റില്ല. വിഷ്ണു ദൈവമാണ്, ശിവന്‍ ദൈവമാണ്; ഓരോന്നും ഏക ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ദൈവത്തെ ഭാഗികമായി ശിവനിലും വിഷ്ണുവിലും സങ്കല്‍പിക്കാനാവില്ല. ദൈവം സഞ്ചിതമായും പൂര്‍ണമായും വിഷ്ണുവാണ്, ശിവനുമാണ്. വിഷ്ണുവും ശിവനും, ഓരോന്നും സഞ്ചിതവും പൂര്‍ണവുമായ ഏകദൈവമാണ്. ഏകദൈവം ഒന്നില്‍ കൂടാന്‍ ആവില്ല. ദൈവത്തെ വിഷ്ണുവിന്റെ നാമരൂപത്തില്‍ ചിലരും ശിവന്റെ നാമരൂപത്തില്‍ മറ്റു ചിലരും മറ്റു നാമരൂപങ്ങളില്‍ വേറെ ചിലരും ആരാധിക്കുന്നു എന്നു വ്യക്തം. ഈശ്വരന്‍, അല്ലാഹു, യഹോവ, പിതാവ് എല്ലാം പ്രപഞ്ചത്തിലെ ഏകദൈവത്തിന്റെ നാമങ്ങളാണ്. ഓരോന്നിനെയും സംബന്ധിച്ച വേദങ്ങള്‍ ഓരോന്നിനെയും ഏകദൈവമായി കീര്‍ത്തിക്കുന്നു. അത് ശരിയുമാണ്; അതേസമയം മറ്റുരാജ്യങ്ങളില്‍, അവന് വേറെ പേരുകള്‍ ഉണ്ടാകാം.

ഇതുതന്നെയാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തെ സംബന്ധിച്ചുള്ളത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളാണെന്ന് പറഞ്ഞാല്‍, ഓരോന്നും മറ്റു രണ്ടില്‍നിന്ന് ഭിന്നമാണ് എന്നല്ല അര്‍ത്ഥം. മൂന്നും ഭിന്നവ്യക്തികളല്ല, ഒന്നാണ്. ത്രിത്വത്തിലെ ഓരോന്നും ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ത്രിത്വത്തിലെ ഒന്നും മറ്റേതിനെ ആശ്രയിക്കുന്നില്ല (ഫിലോകാലിയ, വാല്യം 2, പേജ് 137, 165, 296). യഥാര്‍ത്ഥ സങ്കല്‍പം വിശുദ്ധ മാക്‌സിമോസ് ഇങ്ങനെ വിശദീകരിക്കുന്നു:

ദൈവികത ഭാഗികമായി പിതാവില്‍ അല്ല, പിതാവ് ദൈവത്തിന്റെ ഭാഗവുമല്ല. ദൈവികത ഭാഗികമായി പുത്രനില്‍ അല്ല, പുത്രന്‍ ദൈവത്തിന്റെ ഭാഗവും അല്ല. ദൈവികത പരിശുദ്ധാത്മാവില്‍ ഭാഗികം അല്ല, പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഭാഗവും അല്ല. മറിച്ച്, സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായി പൂര്‍ണ പിതാവിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണ പുത്രനിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായും പൂര്‍ണ പരിശുദ്ധാത്മാവിലുമുണ്ട്.

(ഫിലോകാലിയ, വാല്യം 2, പേജ് 13).

യേശു ഇങ്ങനെ സ്ഥിരീകരിച്ചതായി ബൈബിളില്‍ (യോഹന്നാന്‍ 10:30)കാണാം.

ഞാനും പിതാവും ഒന്നാണ്.

ഇതിനര്‍ത്ഥം, ത്രിത്വത്തിലെ പിതാവും പുത്രനും ഒന്നാണ്, രണ്ടല്ല എന്നാണ്.

പ്രപഞ്ചത്തിലെ ഏകദൈവം, ഹിന്ദുക്കള്‍ക്ക് ഒന്ന്, ജൂതന്മാര്‍ക്ക് വേറൊന്ന്, ക്രിസ്ത്യാനികള്‍ക്ക് മറ്റൊന്ന്, മുസ്ലിംകള്‍ക്ക് പിന്നെയും ഒന്ന് എന്നിങ്ങനെ ആകാന്‍ ആവില്ല. ഓരോ രാഷ്‌ട്രവും സമൂഹവും എന്തുപേരു വിളിച്ചാലും, എന്തു രൂപത്തില്‍ വരച്ചാലും, എല്ലാ മനുഷ്യര്‍ക്കും പൂര്‍ണദൈവമായി ഒറ്റ ഏകകമേ ഉണ്ടാവൂ. ഒരു സമൂഹവും ദൈവനുഗ്രഹത്തിന് പുറത്തല്ല. എല്ലാവര്‍ക്കും പൊതുവായുള്ളതാണ് അത്.

ഏക ദൈവത്തിലും അവന്റെ പ്രാഞ്ചികതയിലുമുള്ള വിശ്വാസം ഒരാളുടെ മനസ്സില്‍ ഉറച്ചാല്‍, ദൈവത്തെ സംബന്ധിച്ച അയാളുടെ സങ്കല്‍പം, വ്യക്തിദൈവത്തില്‍നിന്ന് സര്‍വവ്യാപിയായ, അമൂര്‍ത്തമായ ദൈവത്തിലേക്ക് ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.