കണ്ണൂര്‍: വടകര തണല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കരിയാട് പെയിന്‍ ആന്‍്‌റ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണല്‍-മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായി സ്‌കൂളുകളില്‍ സ്‌ക്രീന്‍ ടെസ്റ്റ് ആരംഭിച്ചു. കരിയാട് കെഎന്‍ യുപി സ്‌കൂളില്‍ നവംബര്‍ 5, 6, 7 തിയ്യതികളിലാണ് എക്‌സിബിഷന്‍. പാനൂര്‍ നഗരസഭ, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് വൃക്കരോഗം സംബന്ധിച്ച സൗജന്യ സ്‌ക്രീന്‍ ടെസ്റ്റ് നടത്തുന്നത്. മൊബൈല്‍ ലബോറട്ടറി സംവിധാനത്തോടെ സാങ്കേതിക വിദഗ്ധരടങ്ങിയ 10 അംഗസംഘമാണ് സ്‌കൂളുകളിലെത്തി പരിശോധന നടത്തുന്നത്.എന്‍എഎം കോളേജ് കല്ലിക്കണ്ടി, തലശ്ശേരി ഗവ. കോളേജ്, എന്‍ഐഎ കോളേജ് കടവത്തൂര്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളായ എന്‍എഎം പെരിങ്ങത്തൂര്‍, കെഎന്‍എച്ച്എസ്സ് കരിയാട്, കെകെവി പാനൂര്‍, പി ആര്‍ മെമ്മോറിയല്‍ എച്ചഎസ്എസ് പാനൂര്‍, കടവത്തൂര്‍ എച്ച്എസ്എസ്, വിഎച്ച്എസ്എസ് കടവത്തൂര്‍ തുടങ്ങി 50 ഓളം വിദ്യാലയങ്ങളിലെ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായി സൗജന്യ സ്‌ക്രീന്‍ ടെസ്റ്റ് നടത്തുന്നത്. ഒരാഴ്ചയായി നടക്കുന്ന പരിശോധനയില്‍ ഇതുവരെ 40 സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പരിശോധിച്ചു. 29 വരെ സ്‌ക്രീന്‍ ടെസ്റ്റ് തുടരും. എന്‍ ശ്രീധരന്‍ മാസ്റ്റര്‍ ചെയര്‍മാനും കെ മുഹമ്മദ് ഫാറൂഖ് കണ്‍വീനറുമായ സബ്കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
















