വളപട്ടണം: കഴിഞ്ഞദിവസം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ വളപട്ടണം പാലം ഉന്നതഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ദേശീയപാതാവിഭാഗം റീജിയണല്‍ ഓഫീസര്‍ എസ്എസ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധന നടത്തിയത്. സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ ടി.എസ്.സിന്ധു, എ.ഇ പി.കെ.മിനി, എ.ഇ.ഇ സുനില്‍ കൊയിലേരിയന്‍, ഓവര്‍സിയര്‍മാരായ രാജന്‍, സുധീരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ മുതലാണ് വളപട്ടണം പാലത്തിലെ പകല്‍ ഗതാഗതനിയന്ത്രണം ഒഴിവാക്കിയത്. ഇന്ന് മുതല്‍ രാത്രി 9 മുതല്‍ രാവിലെ 6 മണി വരെ പാലത്തിലെ ടാറിങ്ങ് പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരും.
















