തളിപ്പറമ്പ്: പെരുമ്പടവ് തലവില്‍ മരുതിയോട്ട് പുലിയൂര്‍കാളി ക്ഷേത്രം, പഴയിടത്ത് പുതിയഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേതഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു. പഴയിടത്ത് ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നുമാത്രമാണ് പണം മോഷണം പോയത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെ പരാതിപ്രകാരം ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















