കൊച്ചി: അണ്ടര്‍ 19 കേരള താരങ്ങളായ റോഹന്‍ എസ്. കുന്നുമലും ഡാരില്‍ എസ്. ഫെറാരിയോയും അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫി ടീമില്‍. ഡാരില്‍ ഇന്ത്യ ബ്ലൂവിലേക്കും റോഹന്‍ ഇന്ത്യ ഗ്രീനിലേക്കുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബിലാസ്പ്പൂരില്‍ ഈ മാസം ഇന്ന് മുതല്‍ 29 വരെയാണ് മത്സരം. കഴിഞ്ഞ വിനൂമങ്കദ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് അണ്ടര്‍ 19 ടീമിലേക്കുള്ള വഴിതുറന്നത്.
















