ബെംഗളൂരു: ബെംഗളൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ ബാലക്യഷ്ണ ഇനി മുതല്‍ അറിയുക മിസ്റ്റര്‍ ഏഷ്യ എന്നാണ്. ഈവര്‍ഷത്തെ ഏഷ്യ ബോഡിബില്‍ഡിങ്ങ് മത്സരത്തില്‍പ്പില്‍ മിസ്റ്റര്‍ ഏഷ്യ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിരിക്കുകയാണ് 25കാരനായ ഈ മിടുക്കന്‍.
ബെംഗളൂരു വര്‍ത്തൂര്‍ രമഗോണ്ടനഹള്ളി സ്വദേശിയാണ് ബാലക്യഷ്ണ.
പിതാവ് കുട്ടിക്കാലത്ത് തന്നെ മരിച്ച് പോയി. കുടുംബം പുലര്‍ത്താനാണ് ബാലക്യഷ്ണ ലോറി ഡ്രൈവറായത്. അമ്മ പാര്‍വ്വതിയുടെയും സഹോദരന്‍ രാജേഷിന്റെയും പിന്തുണയാണ് തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചതെന്ന് ബാലക്യഷ്ണ പറഞ്ഞു. ചാമ്പ്യന്‍പട്ടം നേടിയതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ സാമ്പത്തിക സഹായം ഉണ്ടാകുകയാണെങ്കില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അണ്ടര്‍ 24 ജൂനിയറില്‍ 2013ലും 2014ലും മിസ്റ്റര്‍ യൂണിവേഴ്‌സ് ആയിരുന്നു ബാലക്യഷ്ണ. ദിവസവും ആറ് മണിക്കൂറാണ് ബാലക്യഷ്ണ പ്രാക്ടീസിനായി ചിലവഴിക്കുന്നത്.
















