Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊമ്പു കുലുക്കി കൊമ്പന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 01:58 am IST
in Sports

പനാജി: എവേ മത്സരത്തില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്. ഇന്നലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് സീക്കോയുടെ എഫ്‌സി ഗോവയെ തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പ്.

ഗോവക്കായി ജൂലിയോ സെസാറും ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ് റാഫിയും ബെല്‍ഫോര്‍ട്ടും ലക്ഷ്യം കണ്ടു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം വിജയം. ഇതോടെ ആറ് കളികളില്‍ നിന്ന് 8 പോയിന്റുമായി കൊമ്പന്മാര്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

പൂനെക്കെതിരെ സമനില പാലിച്ച അതേ ടീമിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കൊപ്പല്‍ അണിനിരത്തിയത്. മുന്നേറ്റത്തില്‍ റാഫിയും ചോപ്രയും ഇറങ്ങിയപ്പോള്‍ മുഹമ്മദ് റഫീഖും മഹ്താബ് ഹുസൈനും മഹ്മ്മദ് അസ്‌റാക്കും ബെല്‍ഫോര്‍ട്ടും മധ്യനിരയില്‍. ഗോവയുടെ സ്‌ട്രൈക്കര്‍മാരായി ജൂലിയോ സെസാറും റോബിന്‍ സിങ്ങും. ഇവര്‍ക്ക് തൊട്ടുപിന്നില്‍ ജോഫ്രെ.

തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം.

രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മികച്ചൊരു ആക്രമണം നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധനിര ഗോളിക്ക് ബാക്ക് പാസ്സ് നല്‍കിയ അപകടം ഒഴിവാക്കി. നാലാം മിനിറ്റില്‍ ഗോവയൂടെ മുന്നേറ്റം. എന്നാല്‍ റോബിന്‍ സിങും കീനന്‍ അല്‍മേയ്ഡയും ചേര്‍ന്നുള്ള മുന്നേറ്റം ഹോസു ക്ലിയര്‍ ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഹോസു ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കണക്ട് ചെയ്യുന്നതില്‍ മൈക്കല്‍ ചോപ്രക്ക് പിഴച്ചു. നാല് മിനിറ്റിനുശേഷം ബെല്‍ഫോര്‍ട്ടിന്റെ നല്ലൊരു ഷോട്ട് നേരെ ഗോവന്‍ ഗോളി സുഭാശിഷ് ചൗധരിയുടെ കൈകളില്‍ വിശ്രമിച്ചു.

13-ാം മിനിറ്റില്‍ ഹോസുവിന്റെ മറ്റൊരു ക്രോസ് ഗോവന്‍ പ്രതിരോധത്തിലെ കരുത്തന്‍ ഗ്രിഗോറി അര്‍നോലിന്‍ ക്ലിയര്‍ ചെയ്ത് രക്ഷപ്പെടുത്തി. 20-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും കാര്യമുണ്ടായില്ല. ഹോസു എടുത്ത ഫ്രീകിക്ക് ആദ്യം ഗോവന്‍ ഗോളി കുത്തിയകറ്റി. എന്നാല്‍ റീബൗണ്ട് പന്തിന് ഹെങ്ബര്‍ട്ട് തലവച്ചെങ്കിലും പുറത്തേക്ക് പറന്നു. കേരളത്തിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 24-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ഗോവ ഗോള്‍ നേടി. പോസ്റ്റിന്റെ വലതു വശത്തേക്ക് റിച്ചാര്‍ലിസണ്‍ നല്‍കിയ മനോഹരമായ ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ സെസാര്‍ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി നിസ്സഹായനായി. 39-ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയെ അല്‍മേയ്ഡ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.

തുടര്‍ന്നും ഗോവന്‍ ബോക്‌സിലേക്ക് ബെല്‍ഫോര്‍ട്ടും ഹോസുവും അസ്‌റാക്കും നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനിലഗോള്‍ വിട്ടുനിന്നു. ഇതോടെ ആദ്യപകുതിയില്‍ 1-0ന്റെ ലീഡ് ഗോവക്ക്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധത്തിന് കരുത്തുകൂട്ടാന്‍ ജോഫ്രെ പിന്‍വലിച്ച് സീക്കോ മാര്‍ക്വീ താരം ലൂസിയോയെ കളത്തിലെത്തിച്ചു. എന്നാല്‍ കളി തുടങ്ങി ഒരു മിനിറ്റ് കഴിയുന്നയതിന് മുമ്പ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു.

മെഹ്താബ് ഹുസൈന്‍ നീട്ടി നല്‍കിയ പന്ത് മുഹമ്മദ് റഫീഖിന്. വലതുവിംഗിലൂടെ മുന്നേറിയ ശേഷം റഫീഖ് ബോക്‌സിലേക്ക് നല്‍കിയ നിലംപറ്റിയുള്ള പാസ് ഗോവന്‍ ഡിഫന്‍ഡര്‍ രാജു ഗെയ്‌ക്ക്‌വാദിനെ മറികടന്ന് മലയാളി താരം മുഹമ്മദ് റാഫി വലയിലെത്തിച്ചു.

സമനില പാലിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചു. ഹോസുവും ബെല്‍ഫോര്‍ട്ടും അസ്‌റാക്കും ചേര്‍ന്ന് എതിര്‍ പ്രതിരോധം നിരന്തരം വിറപ്പിച്ചു. 67-ാം മിനിറ്റില്‍ അസ്‌റാക്കിന് പകരം ദിദിയര്‍ കാഡിയോയെ കൊപ്പല്‍ കളത്തിലിറക്കിയപ്പോള്‍ റോബിന്‍ സിങിന് പകരം മന്ദര്‍ റാവു ദേശായിയെയും പ്രതേഷ് ശിരോദ്കറിന് പകരം റോമിയോ ഫെര്‍ണാണ്ടസിെനയും സീക്കോ മൈതാനത്തിറക്കി.

82-ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയെ പിന്‍വലിച്ച് ഡക്കന്‍സ് നാസണ്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തില്‍. രണ്ട് മിനിറ്റിനുശേഷം കൊമ്പന്മാര്‍ ലീഡ് നേടുകയും ചെയ്തു. ഹോസു തള്ളിക്കൊടുത്ത പന്തുമായി കുതിച്ചുകയറിയ ബെല്‍ഫോര്‍ട്ട് എതിര്‍പ്രതിരോധത്തെ കബളിപ്പിച്ചശേഷം ബോക്‌സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോവന്‍ ഗോളിയെ മറികടന്ന് വലയില്‍. 29ന് ചെന്നൈയിന്‍ എഫ്‌സിയുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.