Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ റയല്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 12:43 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടതാണ് റയലിന് ഗുണം ചെയ്തത്.

ഇന്നലെ നടന്ന കളിയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തി. 7-ാം മിനിറ്റില്‍ കരീം ബെന്‍ഗസമയിലൂടെ റയല്‍ ലീഡ് നേടിയെങ്കിലും 27-ാം മിനിറ്റില്‍ സാബിന്‍ മൊറീനോ ബില്‍ബാവോയുടെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് സര്‍വകരുത്തും ഉപയോഗിച്ച് റയല്‍ താരങ്ങള്‍ മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്തെങ്കിലും 82-ാം മിനിറ്റുവരെ ബില്‍ബാവോ പ്രതിരോധം ഉറച്ചുനിന്നു. എന്നാല്‍ 83-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ട ബില്‍ബാവോ പ്രതിരോധവും ഗോളിയെയും കീഴടക്കി റയലിന്റെ വിജയഗോള്‍ നേടി. 9 കളികളില്‍ നിന്ന് 21 പോയിന്റുമായാണ് റയല്‍ ഒന്നാമത് നില്‍ക്കുന്നത്.

മറ്റൊരു മത്സരത്തില്‍ സെവിയയാണ് 1-0ന് അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം സ്റ്റീവന്‍ എന്‍ സോന്‍സി സെവിയയുടെ വിജയഗോള്‍ നേടി. 77-ാം മിനിറ്റില്‍ അത്‌ലറ്റികോയുടെ കോകെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പരാജയത്തോടെ അത്‌ലറ്റികോ 9 കളികളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം വിജയത്തോടെ സെവിയ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റ് മത്സരങ്ങളില്‍ മലാഗ 4-0ന് ലെഗാനസിനെയും വിയ്യാറയല്‍ 2-1ന് ലാസ് പല്‍മാസിനെയും സെല്‍റ്റ 4-1ന് ഡിപോര്‍ട്ടീവോയെയും പരാജയപ്പെടുത്തി.

അതേസമയം കഴിഞ്ഞ ദിവസം നടന്ന കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ വലന്‍സിയക്കെതിരെ കഷ്ടിച്ച് കടന്നുകൂടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലയണല്‍ മെസി പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടി.

22-ാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ ബാഴ്‌സയെ മുനീര്‍ എല്‍ഹദ്ദാദി (52), റോഡ്രിഗൊ (56) എന്നിവരിലൂടെ വലന്‍സിയ ഞെട്ടിച്ചു. 62-ാം മിനിറ്റില്‍ ലൂയി സുവാരസ് കറ്റാലന്മാരെ ഒപ്പമെത്തിച്ചു. പിന്നീടാണ് മെസി രക്ഷകനായത്. 9 കളികളില്‍ നിന്ന് 19 പോയിന്റുമായി ബാഴ്‌സ മൂന്നാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.