Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിന്റെ ഐശ്വര്യം മോടിയിലല്ല, വൃത്തിയിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:53 pm IST
in Samskriti

 

മക്കളേ, നാനാത്വബോധം വളര്‍ത്താനല്ല എകതാബോധം വളര്‍ത്താനായിരിക്കണം നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കുടുംബാംഗങ്ങളുടെ ഇഷ്ടമൂര്‍ത്തികളുടെയും, ഗുരുവിന്റെയും ചിത്രമൊഴികെ മറ്റൊന്നും പൂജാമുറിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. ചിലര്‍ നവരാത്രി, ശിവരാത്രി, ജന്മാഷ്ടമി, രാമനവമി തുടങ്ങിയ വിശേഷദിവസങ്ങളില്‍ ഉപയോഗിക്കാനായി മറ്റു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ സൂക്ഷിക്കാറുണ്ട്. അതില്‍ തെറ്റില്ല. ചിത്രങ്ങളും മുറിയും നിത്യവും വൃത്തിയാക്കണമെന്നു മാത്രം.

പാല്, ദൂധ്, മില്‍ക്ക് എന്നൊക്കെ പറഞ്ഞാലും പാലിന് മാറ്റമില്ലല്ലോ! അതുപോലെ പല നാമരൂപങ്ങളില്‍ അറിയപ്പെട്ടാലും, ഈശ്വരന്‍ ഒന്നുമാത്രം. പൂജാ മുറിയില്‍ മാത്രമല്ല, ഓരോ മുറിയിലും, പെട്ടെന്ന് കാണത്തക്കവണ്ണം ഗുരുവിന്റെയോ, ഇഷ്ടമൂര്‍ത്തിയുടെയോ ചിത്രം തൂക്കിയിടുന്നതും അവ ദിവസവും തുടച്ച് വൃത്തിയാക്കുന്നതും, ശ്രദ്ധയും ഭക്തിയും വളര്‍ത്താന്‍ നല്ലതാണ്.

പണ്ടുകാലങ്ങളില്‍ എല്ലാ വീട്ടിലും തുളസിയും, തുളസിത്തറയും ഉണ്ടായിരുന്നു. കൂടാതെ സുഗന്ധപുഷ്പങ്ങള്‍ വിടരുന്ന ചെടികളും വച്ചുപിടിപ്പിച്ചിരുന്നു. ഇന്നവയുടെ സ്ഥാനത്തൊക്കെ കള്ളിമുള്‍ച്ചെടികളും മറ്റ് അലങ്കാരച്ചെടികളുമാണ്. ഇന്നത്തെ മനുഷ്യരുടെ മനസ്സിനെയാണ് അത് കാണിക്കുന്നത്. തുളസിയോ, കൂവളമോ ഉണ്ടായിരിക്കുന്നത് വീടിന് ഐശ്വര്യമാണ്. നിത്യവും അതിന് വെള്ളം ഒഴിക്കുകയും, വീട്ടിലേക്ക് കയറി വരുമ്പോഴും, ഇറങ്ങിപ്പോകുമ്പോഴും തൊട്ടുവന്ദിക്കുകയും വേണം. നമ്മുടെ പൂര്‍വികര്‍, ഉണര്‍ന്ന് കാല്‍ തറയിലൂന്നുന്നതിന് മുന്‍പായി, ഭൂമിയെ തൊട്ടുവന്ദിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ ഉദയസൂര്യനെ നമസ്‌കരിച്ചിരുന്നു. അവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു. എന്തിലും ഈശ്വര ചൈതന്യം കണ്ടു. അതിന്റെ ആനന്ദവും ശാന്തിയും ആരോഗ്യവും അവര്‍ക്കുണ്ടായിരുന്നു.

പൂജകള്‍ക്കുപയോഗിക്കുന്ന കറുകപ്പുല്ല്, കൂവളം, തുളസി, തെച്ചി ഇവയൊക്കെ ഔഷധഗുണമുള്ളവയാണ്. കൂടാതെ, ഇവ വീട്ടില്‍ നട്ടുവളര്‍ത്തുന്നത് അന്തരീക്ഷശുദ്ധിക്കും നല്ലതാണ്. സ്ഥലസൗകര്യമുള്ളവര്‍ക്ക് വീട്ടില്‍ത്തന്നെ ചെറിയൊരു പൂന്തോട്ടം നിര്‍മിക്കാം. അതിനുവേണ്ട ശുശ്രൂഷകള്‍ നല്‍കുന്നത് മന്ത്രം ജപിച്ചുകൊണ്ടായിരിക്കണം. അതിലെ പൂക്കള്‍ ഈശ്വരന് സമര്‍പ്പിക്കാനാണെന്നുള്ള ബോധം, ഈശ്വരസ്മരണ നിലനിര്‍ത്തുവാന്‍ സഹായിക്കും.

ഓരോരുത്തരും അവരവരുടെ പറമ്പില്‍ അഞ്ച് സെന്റ് സ്ഥലത്തില്‍ കുറഞ്ഞത് കാല്‍സെന്റ് സ്ഥലമെങ്കിലും- വൃക്ഷങ്ങളും, ചെടികളും നട്ടുവളര്‍ത്തണം. ഇത് അന്തരീക്ഷശുദ്ധിക്ക് കാരണമാകും. പ്രകൃതിയുടെ താളാത്മകതയെ നിലനിര്‍ത്തും. പണ്ടുകാലത്ത് എല്ലാ വീടുകളിലും കാവും, കുളവും ഉണ്ടായിരുന്നു. അതിന്റെ ഗുണം അവര്‍ക്ക് മാത്രമല്ല, നാടിനുമുണ്ടായിരുന്നു.

ഒരു വീടിന്റെ ഐശ്വര്യം സ്ഥിതിചെയ്യുന്നത്, അതിന്റെ മോടിയിലല്ല, വൃത്തിയിലാണ്. ദിവസവും വീടും പരിസരവും വൃത്തിയാക്കി വെയ്‌ക്കുവാന്‍ ശ്രദ്ധിക്കണം. അത് സ്ത്രീകളുടെയോ, അല്ലെങ്കില്‍ ആരുടെയെങ്കിലും ഒരാളുടെയോ ജോലിയാണെന്ന് കാണാതെ വീട്ടിലുള്ള എല്ലാവരും സഹകരിച്ച് ചെയ്യണം. പുറത്തുപയോഗിച്ച ചെരിപ്പ് ധരിച്ചുകൊണ്ട് വീടിനുള്ളില്‍ കയറാതിരിക്കുക, പാദം കഴുകാനായി വെള്ളം വെളിയില്‍ സൂക്ഷിക്കുക തുടങ്ങിയ ആചാരങ്ങള്‍ താന്‍ ‘ഗൃഹസ്ഥാശ്രമി’യാണെന്ന ചിന്ത നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.