പയ്യന്നൂര്‍: പയ്യന്നൂര്‍ ചെസ് പ്ലയേര്‍സ് പാരന്റ്‌സ് അക്കാദമിയും കണ്ണൂര്‍ ജില്ലാ ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ചെസ് ടൂര്‍ണ്ണമെന്റ് 29 മുതല്‍ 31 വരെ തീയ്യതികളില്‍ വെള്ളൂര്‍ കൊട്ടണച്ചേരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം പ്രശസ്തരായ ചെസ് താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. മത്സരം 29 ന് രാവിലെ 10 മണിക്ക് പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മത്സരം. ഒരു ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ നടക്കും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9847442119,9422639000.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.കെ.വിജയകുമാര്‍, ഗംഗാധരന്‍ മേലേടത്ത്, വി.വി.ബാലറാം, അഡ്വ.പി.പി.ശ്രീകണ്ഠന്‍, അഡ്വ.ഡി.കെ.ഗോപിനാഥ്, ഡോ.പി.എ.സലീം, വി.ശിവസ്വാമി, പി.കെ.ഹാജിറ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
















