ആലപ്പുഴ: വ്യവസായ വകുപ്പ് മുഖേന പിഎംഇജിപി പ്രകാരം 25 ലക്ഷംവും മറ്റിനത്തില്‍ 20ലക്ഷവും ബാങ്ക്‌ലോണ്‍ എടുത്ത് ബേക്കറി സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന യൂണീറ്റ് തുടങ്ങിയ വനിതയ്‌ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഇരുട്ടടി. പാതിരപ്പള്ളിയില്‍ ദേവി ബേക്കേഴ്‌സ് നടത്തുന്ന ബിജിമോള്‍ക്കാണ് ഉദ്യോഗസ്ഥര്‍ക്ക് കൈയ്യ്‌ക്കൂലി നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനം അടച്ചുപൂട്ടിച്ചത്.
ആഗസ്റ്റ് മാസത്തില്‍ ലൈസന്‍സ് പുതുക്കാന്‍ ബിജിമോള്‍ അപേക്ഷനല്‍കിയിരുന്നു. ഇതിന്‍പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്‍.ലാല്‍കുമാര്‍, ആര്യാട് പിഎച്ച്എസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ ശാന്തന്‍, റഫീക്ക് എന്നിവര്‍ അന്വേഷണത്തിനെത്തുകയും 2,500രൂപ നല്‍കിയാലെ റിപ്പോര്‍ട്ട് നല്‍കി ലൈസന്‍സ് തരികയുള്ളുവെന്ന് പറഞ്ഞതായി ബിജിമോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൈയ്‌ക്കൂലി നല്‍കാന്‍ തയ്യാറകാത്തതിന്റെ പേരില്‍ തന്റെ ബേക്കറി അടപ്പിച്ച് ഭീമമായ നഷ്ടവും തന്റെ ഉപജീവനമാര്‍ഗ്ഗവും കൂടാതെ ആറോളം തൊഴിലാളികളുടെ വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസിനും സെക്രട്ടറി വീണ എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും അവരും ഉദ്യോഗസ്ഥര്‍ക്കൊപ്പംനിന്ന് തന്നെയും കുടുംബത്തേയും തീരാക്കടത്തിലേക്ക് തള്ളിവിടന്ന സമീപനമാണ് സ്വീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ബിജിമോള്‍ അറിയിച്ചു.
















