ആലപ്പുഴയിലെ സര്‍വ്വീസ് ബോട്ടുകള്‍
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ സര്‍വ്വീസ് ബോട്ടുകള്‍ അപകടഭീഷണിയില്‍. ബോട്ടിന്റെ വെള്ളത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളാണ് അപകടഭീഷണിയുയര്‍ത്തുന്നത്. യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാണ് ബോട്ടിന്റെ പുറം ബോഡികല്‍ ദ്രവിക്കാന്‍ കാരണം.
ദുരന്തങ്ങള്‍ സംഭവിച്ചശേഷം അപലപിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തുടരുന്നുവെന്നതാണ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോട്ടിന്റെ തടിയുരുപ്പടികള്‍ ദ്രവിച്ച നിലയിലാണ്. നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ കായലിലും തോടുകളിലും ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പുകളില്‍ തട്ടിയും കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്.
കാലപ്പഴക്കം ചെന്ന് ദ്രവിച്ച ഭാഗങ്ങള്‍ മാറ്റി പുതിയവ ചേര്‍ത്തില്ലെങ്കില്‍ ആലപ്പുഴയില്‍ ബോട്ടുയാത്ര നടത്തുന്നവര്‍ക്ക് വന്‍ദുരന്തം സമ്മാനിക്കുന്ന അവസ്ഥ വിദൂരമല്ല. ഇതിനു മുമ്പ് നിരവധി ബോട്ടപകടങ്ങള്‍ക്ക് ആലപ്പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയും ഒരു ദുരന്തം താങ്ങാനുള്ള ശേഷി ജില്ലയിലെ ബോട്ടുയാത്രികര്‍ക്കില്ലെന്നാണ് ജനസംസാരം.
ആയതിനാല്‍ ജീര്‍ണ്ണാവസ്ഥയിലുള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം നടപ്പാക്കി ബോട്ടുയാത്രക്കാരുടെ ജീവനു സുരക്ഷിതത്ത്വമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
















