Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെരുമ്പ പുഴയ്‌ക്ക് ശാപമോക്ഷം; ശുചീകരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:57 pm IST
in Kannur

കണ്ണൂര്‍: കടലിലെ വേലിയേറ്റത്തിനും ഇറക്കത്തിനുസരിച്ച് മുകളിലോട്ടും താഴോട്ടുമുള്ള മാലിന്യങ്ങളുടെ പരന്നൊഴുക്കില്‍ നിന്ന് പെരുമ്പ പുഴയ്‌ക്ക് ശാപമോക്ഷം. എംഎല്‍എമാരായ സി.കൃഷ്ണന്‍, ടി.വി.രാജേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പെരുമ്പ മുതല്‍ പാലക്കോട് ബോട്ട് ജെട്ടി വരെയുള്ള പുഴയുടെ ഇരുകരകളിലെയും ജനങ്ങള്‍ പങ്കാളികളായി.

പ്രകൃതിഭംഗി കൊണ്ടനുഗൃഹീതമായ പെരുമ്പ പുഴയെ മാലിന്യപ്പുഴയാക്കി മാറ്റിയ അറവ് ശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, ഡിസ്‌പോസബ്ള്‍ പ്ലേറ്റുകള്‍ തുടങ്ങിയവ ബോട്ടുകളിലും തോണികളിലും സഞ്ചരിച്ച് സന്നദ്ധ പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് എടുത്തുനീക്കി. എംഎല്‍എമാരും ജില്ലാ കലക്ടറും ശുചീകരണപ്രവൃത്തികളില്‍ നേരിട്ട് പങ്കാളികളായപ്പോള്‍ മറ്റുള്ളവര്‍ക്കും ആവേശമായി.

പെരുമ്പ മല്‍സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കിക്കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് ചെമ്പല്ലിക്കുണ്ട്, കുഞ്ഞിമംഗലം, പാലക്കോട്-രാമന്തളി പുഴ, സുല്‍ത്താന്‍ കനാല്‍, ചൂട്ടാട് മഞ്ച, ബോട്ട് ജെട്ടി എന്നീ ഭാഗങ്ങളും ശുചീകരിച്ചു. 15 കിലോമീറ്ററോളം വരുന്ന പുഴയും കരയും 400 മീറ്ററിലേറെ വരുന്ന കണ്ടല്‍കാടുകളുമാണ് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മാലിന്യമുക്തമാക്കിയത്. കണ്ടല്‍ക്കാടുകള്‍ക്കടിയില്‍ തങ്ങിനിന്ന മാലിന്യങ്ങള്‍ ഏറെ പണിപ്പെട്ടാണ് നീക്കിയത്. കലക്ടറുടെ ആദ്യ ബോട്ട് യാത്രയില്‍ ഏറ്റവും കൂടുതല്‍ മാലിന്യം കെട്ടിക്കിടക്കുന്നതായി കണ്ട സുല്‍ത്താന്‍ കനാലിനും ചൂട്ടാട് മഞ്ചയ്‌ക്കുമിടയിലെ പ്രദേശങ്ങളും പൂര്‍ണമായും മാലിന്യമുക്തമായി. പുഴയിലേതിനൊപ്പം കരയിലെ മാലിന്യങ്ങളും ശേഖരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി കുഴിച്ചുകൂടി. പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ.ആബിദ, എം.കുഞ്ഞിരാമന്‍, എം.വി ഗോവിന്ദന്‍ എന്നിവരുടെയും വാര്‍ഡ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ശുചീകരണ സന്നാഹങ്ങള്‍ അതതിടങ്ങളില്‍ ഒരുക്കിയിരുന്നു. എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബുകള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പോലിസ്, ആരോഗ്യം, ഇറിഗേഷന്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ശുചിത്വമിഷന്‍ തുടങ്ങിയ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഓരോ സ്ഥലത്തും വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പുഴയിലും കരയിലുമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പുഴസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.

അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡിഡിപി എം.എസ്.നാരായണന്‍ നമ്പൂതിരി, ശുചിത്വമിഷന്‍ സാനിറ്റേഷന്‍ എക്‌സ്‌പേര്‍ട്ട് സജിന മുള്ളിക്കോടന്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എ.ഇ ശബ്‌ന തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.