ഇരിട്ടി: സമരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയതെങ്കില്‍ ഇന്ന് സമരവീര്യം നഷ്ടപ്പെട്ട പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞെന്നു തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായിയില്‍ വെച്ച് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ രമിത്തിന്റെ ചാവശ്ശേരി ആവട്ടിയില്‍ നടന്ന അനുസ്മരണ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 വര്‍ഷം കൊണ്ട് ഭാരതത്തിലെ 31 ശതമാനം ജനങ്ങളുടെ ഭാഗമാകാനും ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന ഭരണ പങ്കാളിത്തത്തിലേക്ക് ഉയരാനും സംഘ പ്രസ്ഥാനങ്ങല്ക്കായി. എന്നാല്‍ 70 വര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആത്മാഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തകനെ പോലും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അവര്‍ കൊണ്ടുവന്ന വര്‍ഗ്ഗ സമര സിദ്ധാന്തം ഇന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ നടത്തേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി മാറി. രാഷ്ട്രം, സംഘം, സമാജം എന്ന് മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വയം സേവകര്‍ ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിര്ക്കിടയില് സംഘര്‍ഷത്തിന് പകരം സംവാദത്തിന്റെയും അറിവിന്റെയും മേഖല സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ജില്ലാ സംഘചാലക് സി.പി.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി. ബാലഗോപാലന് മാസ്റ്റര്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്, പ്രാന്തീയ സേവാ പ്രചാരക് എം.കെ. പ്രതീപന്, പ്രമോദ്, ഒ.രാഗേഷ്, കെ.ബാനിഷ്, എ.പി.പുരുഷോത്തമന്, ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശന്‍ മാസ്റ്റര്‍, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് പി.എം.രവീന്ദ്രന്, ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. രമിത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടന്നു.
















