കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി വരെ കോടി അര്‍ച്ചന നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ 45 ലധികം വൈദികാചാര്യന്‍മാര്‍ പങ്കെടുക്കും. സര്‍വ്വചരാചരങ്ങളുടെ ക്ഷേമ ഐശ്വര്യത്തിനും ലോക സമാധാനത്തിനും സര്‍വ്വോപരി ദേവചൈതന്യ വര്‍ദ്ധനവിനും വേണ്ടയാണ് 26 ദിവം നീണ്ടുനില്‍ക്കുന്ന ശിവമഹായജ്ഞം നടത്തുന്നത്. ചൊവ്വ മഹാശിവക്ഷേത്ര പുനരുദ്ധാരണ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി കെ.സജീവന്‍, ടി.കെ.സുരേശന്‍ (ചെയര്‍മാന്‍മാര്‍), അഡ്വ.കിഷോര്‍ കുമാര്‍ (ജനറല്‍ കണ്‍വീനര്‍), തൊപ്പിയന്‍ രാമകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), പ്രദീപ് (കണ്‍വീനര്‍), എന്‍.രാജേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















