കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം വിജയഗോള്‍ നേടി. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് പോയിന്റുള്ള ദല്‍ഹി ആറാമത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു അത്‌ലറ്റികോ-ഡൈനാമോസ് കളി.
ആക്രമണ-പ്രത്യാക്രമണത്തിലൂടെ കളംനിറഞ്ഞപ്പോള്‍ രണ്ട് ടീമിന്റെയും പ്രതിരോധത്തിന് പിടിപ്പതു പണിയായി. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ച ദല്‍ഹിക്കായിരുന്നു നേരിയ മുന്‍തൂക്കം. ഇരു ഗോളികളും ഉജ്ജ്വലപ്രകടനവുമായി ബാറിന് കീഴില്‍ നിലയുറപ്പിക്കുകയും ചെയ്തതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 78-ാം മിനിറ്റില്‍ കൊല്‍ക്കത്തക്ക് പെനാല്‍റ്റി. സമീഗ് ദൗത്തിയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത ഹ്യൂം ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. ഇതിന് തൊട്ടുമുമ്പ് ദല്‍ഹിക്കും പെനാല്‍റ്റി ലഭിച്ചെങ്കിലും മാഴ്‌സെലോ പെരേരയുടെ ഷോട്ട് പിഴച്ചു.
അവസാന മിനിറ്റുകളില്‍ ദല്‍ഹി സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പ്രതിരോധം കോട്ടകെട്ടി കത്തു. 25ന് നടക്കുന്ന അടുത്ത മത്സരത്തില്‍ അത്‌ലറ്റികോ മുംബൈ സിറ്റി എഫ്‌സിയെയും 27ന് ദല്‍ഹി പൂനെയുമായും ഏറ്റുമുട്ടും.
















