Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൊസൂളിലെ ആട്ടിന്‍കാഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:28 pm IST
in Vicharam

‘ഖിലാഫത്തിന്റെ വ്യാപനവും, ജസ്രത്അല്‍അറബ് അടക്കമുള്ള പുണ്യസ്ഥലങ്ങളുടെ പരിശുദ്ധി വീണ്ടെടുക്കുന്നതുംവരെ ഇന്ത്യന്‍ മുസ്ലിംകള്‍ അടങ്ങിയിരിക്കുകയോ, വിരോധികള്‍ക്ക് സമാധാനം കൊടുക്കുകയോ ചെയ്യില്ല.’

1921 ജൂലൈയില്‍ കറാച്ചിയില്‍ ചേര്‍ന്ന ഖിലാഫത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ച നാലാം പ്രമേയത്തിന്റെ പ്രഥമഭാഗമാണ് മുകളില്‍. മലബാറിലെ മുസ്ലിം പള്ളികളില്‍ വിതരണം ചെയ്ത ഈ പ്രമേയത്തിന്റെ മലയാള പരിഭാഷയാണ് വടക്കന്‍ കേരളത്തിലെ നിര്‍ദ്ദോഷികളായ സമുദായക്കാരെ കോഴിയെ കണ്ടിക്കുന്നതുപോലെ വെട്ടിയരിഞ്ഞു തള്ളാനും, ബലപ്രയോഗത്തിലൂടെ തല മൊട്ടയടിച്ച് സുന്നത്ത് ചെയ്യാനും, സ്ത്രീകളുടെ ഉടുവസ്ത്രം ഉരിയാനും മലബാറിലെ മാപ്പിള ലഹളക്കാര്‍ക്ക് പ്രേരണയും ഉത്തേജനവും നല്‍കിയത്; എന്നാല്‍ ആരാന്റെ പതിനാറിന് കേരളത്തിലെ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ പൈശാചികതയില്‍ കറാച്ചി പ്രമേയത്തിനു രണ്ടാം സ്ഥാനമേയുള്ളു; കാരണം, അതിനും മൂന്നു മാസം മുമ്പ്, 1921 ഏപ്രില്‍ 25ന് കേരളത്തിലെ ആദ്യ ഖിലാഫത്ത് സമ്മേളനം ഒറ്റപ്പാലത്തു കൂടിയിരുന്നു. മുസ്ലിം കലാപകാരികള്‍ക്ക് മാപ്പിളപ്പട്ടാളം എന്ന മോഹനനാമം ലഭിക്കുന്നതും ഈ യോഗത്തില്‍ വച്ചുതന്നെ.

ഇവിടെ വിഷയം മലബാര്‍ കലാപമല്ല; എങ്കിലും ആമുഖമായി അതേപ്പറ്റി സൂചിപ്പിക്കാന്‍ കാരണം, ഭയപ്പെടുത്തുന്ന ചില ആവര്‍ത്തനങ്ങളുടെ സാദൃശ്യങ്ങള്‍ കേരളത്തിലെ ഹിന്ദുക്കളെ ചിലതൊക്കെ ഓര്‍മ്മിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണ്. സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ചെകുത്താന്മാര്‍ നടത്തിവരുന്ന കൂട്ടക്കൊലകളുടെയും ബലാല്‍സംഗ പരീക്ഷണങ്ങളുടെയും പേരില്‍ ഇന്നു ചിലര്‍ ഇവിടെ മസില്‍ പെരുപ്പിക്കുന്നതുപോലെ, അന്ന് തുര്‍ക്കിക്കാരന്റെ പേരില്‍ തിരൂരങ്ങാടി മമ്പ്രത്ത് ജൂമാ അത്ത് പള്ളി കേന്ദ്രീകരിച്ച് ആലി മുസലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവരും അനുയായികളും പുളകംകൊണ്ടപ്പോള്‍ അതിന്റെ ദുരന്തഫലം അനുഭവിച്ചത് പാവപ്പെട്ട ചിലരായിരുന്നു. പ്രവാചകനും അനുയായികള്‍ക്കുമെതിരെ ശബ്ദിക്കുന്നവന്റെ കൈ വെട്ടുകയെന്ന ആലി മുസലിയാരുടെ ലളിതനിയമം അന്ന് മലബാറില്‍ പലരെയും ഒറ്റക്കൈയ്യന്മാരാക്കിയെങ്കില്‍, അതിന്റെ ആവര്‍ത്തനമാണ് തൊടുപുഴയില്‍ അരങ്ങേറിയതും. അതേ മതം, അതേ കാരണങ്ങള്‍, അതേ ശിക്ഷ. ആവര്‍ത്തനങ്ങളുടെ സാദൃശ്യങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതു തന്നെ.

ഇപ്പോഴത്തെ പ്രശ്‌നവും ആവര്‍ത്തനങ്ങള്‍ തന്നെ. കുടുംബാംഗങ്ങളുമൊത്ത് സസുഖം തിരുവോണമുണ്ടു കഴിയേണ്ട മാറാട്ടെ നിര്‍ദ്ദോഷികളായ ഹിന്ദുക്കളെ കാപാലികന്മാര്‍ മലബാര്‍ കപ്പ അരിയുംപോലെ കൊത്തിനുറുക്കി വലിച്ചെറിഞ്ഞപ്പോഴും ആവര്‍ത്തനത്തിന്റെ ഭയാനകമായ പതിവു ചാടുവാക്യം മലയാളികള്‍ കേട്ടു:

”ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ മുസ്ലിംകളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ശരിയല്ല.”

അതിനുമുന്‍പും പിന്‍പുമായി തൊടുപുഴ കൈവെട്ട്, കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റെവിട നസീര്‍ കേസ്, വാഗമണ്‍ ഭീകര ക്യാമ്പ്, മലബാറിലെ യത്തീംഖാനകളിലെ അനധികൃത കുട്ടിക്കടത്ത്, വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത്, ആദിയും അന്തവുമില്ലാത്ത കെണ്ടയ്‌നര്‍-കുഴല്‍പ്പണ കേസുകള്‍, അനധികൃത ബംഗ്ലാദേശി മുസ്ലിം കുടിയേറ്റവും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണവും, ആയിരക്കണക്കിനു ഹൈന്ദവ-ക്രൈസ്തവ യുവതികളുടെ ജീവിതം തകര്‍ത്ത ലൗജിഹാദ്, ഏറ്റവും ഒടുവിലായി പാനൂരിലെ കനകമല ഐഎസ് രൂപീകരണവും രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ വരെ മതംമാറ്റാന്‍ ഉദ്ദേശിച്ചുള്ള കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകാരുടെ ക്രിമിനല്‍ പാഠ്യപദ്ധതിയും….

”ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ക്ക്…..”

ചെകുത്താന്റെ കൊമ്പിനും പിശാചിന്റെ പല്ലിനും ഇടയ്‌ക്കുള്ള ഡിലേമയുടെ പരമസുഖം ഹിന്ദുക്കള്‍ക്കു മാത്രം വിധിക്കപ്പെട്ട ദുര്‍വിധിയാണ്. എല്‍ഡിഎഫ്-യുഡിഎഫ് തുരപ്പന്മാര്‍ക്കിടയില്‍, കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് ഇരുകാലി മമ്മൂഞ്ഞുകള്‍ക്കിടയില്‍, ഹിന്ദുവിന്റെ വരിസംഖ്യകൊണ്ട് കഞ്ഞികുടിച്ചു പോരുന്ന മനോരമ, മാതൃഭൂമി മാധ്യമധര്‍മ്മക്കാരുടെ നന്ദികേടുകള്‍ക്കിടയില്‍, ഊരും പേരുമില്ലാത്ത ഏതവനോ ചുമന്നുകൊണ്ടു വന്നു പാകി കിളിര്‍പ്പിച്ച രണ്ട് സെമിറ്റിക് മതങ്ങളുടെ അത്യാര്‍ത്തികള്‍ക്കിടയില്‍….. ഒറ്റപ്പുത്രനെപ്പോലെ ന്യൂനപക്ഷ മര്യാദകേടുകളെ ന്യായീകരിക്കാന്‍ മാത്രം വായ്തുറക്കുന്ന ഇക്കൂട്ടരുടെ ലാളനയും സ്‌നേഹവാത്സല്യങ്ങളും നുകര്‍ന്നു വിജൃംഭിതരായി ഇ.ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെഇഎന്‍ കുഞ്ഞമ്മദും ടി. സിദ്ദിഖും കാരശ്ശേരിയും ടി.കെ ഹംസയുമെല്ലാം കക്ഷിരാഷ്‌ട്രീയങ്ങള്‍ മറന്ന് ഏകമുസ്ലിമായി ഇന്നാട്ടിലെ ജനങ്ങളോട് ഉരയ്‌ക്കുന്നു:

”തീവ്രവാദമെന്ന ആരോപണത്തിനുപിന്നില്‍ നിരപരാധികളായ മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം.”

എന്താണ് സാറന്മാരേ, ഇത്? ഇസ്ലാം എന്നൊരു മതമുണ്ടെന്നു കരുതി പ്രപഞ്ചത്തില്‍ മറ്റാരും ജീവിക്കണ്ടേ? ഇടിമിന്നലിലെ കൂണുപോലെ ദിനംപ്രതി കേരളത്തില്‍ പൊട്ടിമുളയ്‌ക്കുന്ന മുസ്ലിം ഭീകരവാദം കണ്ടില്ലെന്നു നടിക്കാന്‍ നമ്മളെന്താ, ആലി മുസലിയാരുടെ കൊപ്രാ വെട്ടുകാരനോ? കമ്മ്യൂണിസ്റ്റ് ധ്രുവത്തിലേക്ക് മൈഗ്രേഷന്‍ നടത്തി മുസ്ലിം താല്‍പര്യം സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞമ്മദ്, ഹംസമാരുടെ മുടന്തന്‍ന്യായങ്ങള്‍ പുതിയ ലാവണത്തിലെ മന്ദബുദ്ധികളോടു പോരേ? ഒററപ്പെട്ടതായാലും ഇരട്ടപ്പെട്ടതായാലും കുറ്റം, കുറ്റം തന്നെയാണ്; അതല്ലെങ്കില്‍ ഇന്നാട്ടിലെ പുലയനും ധീവരനും സാംബവനും അടക്കമുള്ള നിരവധി സമുദായങ്ങള്‍ സ്വന്തമായി ഒരു എല്‍പി സ്‌ക്കൂള്‍ പോലുമില്ലാതെ തലയും കുന്തിച്ചിരിക്കുമ്പോള്‍, പെരുമഴപോലെ പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളുകള്‍ മുളച്ചുപൊന്തിയതിന്റെ രഹസ്യമെന്താണ്, ഹംസേ?

കാളന്‍ കൂട്ടാന്‍ അര ലിറ്റര്‍ പാലിന്റെ ചെലവേയുള്ളു.

ഒരു ജീവിയുടെയും തലയും പോകില്ല. കാളയിറച്ചി തിന്നണമെങ്കില്‍ ആയിരങ്ങള്‍ മുടക്കി കാളയെ വാങ്ങണം; നിര്‍ദ്ദോഷിയായ ആ ജീവിയെ കൊല്ലണം; അതിന്റെ മരണപ്പിടച്ചില്‍ കാണണം; ചങ്കും കരളും കുടലും പണ്ടവും കീറി മുറിക്കണം; എല്ലിലെ അവസാനതുണ്ട് മാംസം വരെയും വാര്‍ന്നെടുക്കുകയും വേണം. അതാണ് തമ്മിലുള്ള വ്യത്യാസം. ഒരു ജീവനും പൊലിയാതെ കാളന്‍ ഉണ്ടാക്കാം; പല ജീവനുകള്‍ പൊലിഞ്ഞാലേ കാളയിറച്ചി തിന്നു സുഖിച്ച് കണ്ടവന്റെ മുതുകത്ത് കയറാന്‍ പറ്റൂ! വേണമെങ്കില്‍ ഒന്നുകൂടി സിംപിളായി പറയാം: ഹിന്ദുവിന്റെ ആദ്ധ്യാത്മികത സര്‍വ്വതും വെടിഞ്ഞുള്ള ദേശാടനത്തിലോ ഭിക്ഷാംദേഹിയായി ഏതെങ്കിലും അമ്പലത്തിണ്ണയിലോ അവസാനിക്കുമ്പോള്‍, മുസ്ലിമിന് ആദ്ധ്യാത്മികത കൂടിയാല്‍ അത് തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിനെപ്പോലുള്ള നിരപരാധികള്‍ക്ക് ഭാര്യയും ജോലിയും കൈപ്പത്തിയും പണവും ജീവിതം തന്നെയും നഷ്ടപ്പെടുത്തും.

ഒരു ലണ്ടന്‍ ടൂറിന്റെ സ്വാനുഭവം ഇന്നും കാതുകളില്‍: കര്‍ദ്ദിനാള്‍ വുള്‍സിയുടെ െ്രെകസ്റ്റ് ചര്‍ച്ച് കോളജും ലൂയി കരോളും പിന്നിട്ടപ്പോള്‍ കാം നദിക്കരയില്‍ പരിചയപ്പെട്ട ഡാനിഷ് യുവാവിന്റെ വിലാപം:

”ദിസ് ഇസ് ദ വേ ദാറ്റ് ലീഡ്‌സ് റ്റു മൈ ഹോം… ഐ ഫൗണ്ട് മൈ ഒറിജിന്‍ വിച്ച് ഐ ഹാഡ് ലോസ്റ്റ്.”

ആവര്‍ത്തനംപോലെ നര്‍മ്മദയും രാംഗഢും. രാമഗിരി കുന്നുകള്‍ക്കു മുകളില്‍ യക്ഷന്റെ വിരഹവിലാപം; താഴെ ടൂറിസ്റ്റുകള്‍ക്കിടയില്‍ കിഴക്കന്‍ ബംഗാള്‍കാരനായ മുസ്ലിം യുവാവ്. ക്രിസ്തുമതത്തില്‍ ചേര്‍ക്കപ്പെട്ട ഡാനിഷ് യുവാവിനെപ്പോലെ അയാളും വികാരാധീനനായി:

”എന്റെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു. രണ്ടോ മൂന്നോ തലമുറകള്‍ക്കു മുമ്പ് കലാപകാരികള്‍ ബലമായി ഇസ്ലാമില്‍ ചേര്‍ത്തതാണ്, ഞങ്ങളെ; പക്ഷേ ഇവിടെ നില്‍ക്കുമ്പോള്‍ എന്റെ ഹൈന്ദവപൈതൃകം ഞാന്‍ തൊട്ടറിയുന്നു. ബലാല്‍ക്കാരം ചെയ്യപ്പെട്ട പ്രപിതാമഹിയുടെ തേങ്ങലുകള്‍ എന്റെ ഉള്ളുലയ്‌ക്കുന്നു!”

നബിയുടെ ദയാവായ്‌പല്ല, കച്ചവടത്തിനു വന്ന അറബികളോട് ഹിന്ദുവായ സാമൂതിരി കാട്ടിയ കരുണയാണ് കേരളത്തില്‍ ഇസ്ലാംമതം ഉണ്ടാക്കിയത്. മുസല്‍മാന്റെ പിന്നാലെ പോയ സഹോദരീപുത്രിക്ക് കോലത്തിരി നല്‍കിയ ഔദാര്യമാണ് ‘അറയ്‌ക്കല്‍ ബീവി’ എന്ന മുസ്ലിം റാണിപട്ടം. കോലത്തിരി നാടുവാഴി വക ലക്ഷദ്വീപും മാലദ്വീപും മുസ്ലിം ഭൂരിപക്ഷ മേഖലകളായി മാറിയതും അനന്തരവളോട് കോലത്തിരി കാട്ടിയ ഔദാര്യക്കൂടുതലിന്റെ ഫലംകൊണ്ടുതന്നെ. ഇന്നാട്ടിലെ ഓരോ വിദേശ മതവിശ്വാസിയും അവന്റെ യഥാര്‍ത്ഥ പൈതൃകത്തിലേക്ക് കളങ്കമില്ലാതെ തിരിഞ്ഞു നോക്കിയാല്‍, അടിച്ചേല്‍പിക്കപ്പെട്ട മതവിശ്വാസങ്ങള്‍ക്കു മുമ്പ് അവന്റെ പ്രപിതാമഹര്‍ മൂവന്തിയില്‍ നിലവിളക്ക് കൊളുത്തി മനമുരുകി പ്രാര്‍ത്ഥിച്ച ഹൈന്ദവ ദൈവങ്ങളുടെ മുഖം ഒരുനിമിഷം ആര്‍ദ്രതയോടെ മനസ്സിലേറ്റിയാല്‍ രാമഗിരിയിലെ കാറ്റിന്റെ ശാന്തി ഒരുവനും അന്യമാകില്ല; അത് നിലവിലെ വിശ്വാസത്തില്‍നിന്നുള്ള വ്യതിചലിക്കലല്ല, മണ്‍മറഞ്ഞ പൂര്‍വ്വികരോടുള്ള കടപ്പാടു മാത്രമാണ്.

അജപാലനവും ഗോപാലനവും കര്‍മ്മഭേദങ്ങളില്ലായിരിക്കാം; പക്ഷേ ആട് പശുവിനോളം വരില്ല; ആട്ടിന്‍കാഷ്ഠം ഗോമയത്തോളവും. മൊസൂളും വീഴുകയാണ്. ആടുമേയ്‌ക്കാന്‍ പോയ വിവരദോഷികള്‍ ആട്ടിന്‍കാഷ്ഠമാവും. നശിക്കാന്‍ നിശ്ചയിച്ച സിറിയന്‍ ഭ്രാന്തന്മാര്‍ക്കു വേണ്ടി മലയാളിയുടെ സമാധാനം കെടുത്തരുത്, സമാധാനത്തിന്റെ മതക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.