Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൊസൂളില്‍ നടക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 12:54 am IST
in Vicharam

ഇറാഖിലെ ഷെയ്‌ക്ക് അമിര്‍ ഗ്രാമത്തിലേക്ക് കടക്കുമ്പോള്‍, വീടുകള്‍ക്കടിയില്‍ കുഴികള്‍, ആളെക്കൊല്ലുന്ന കെണികളാണ്, അവ. ചെളിപുരണ്ട പാതയില്‍ മനുഷ്യനെ കൊല്ലുന്ന കുഴിബോംബ്. മൊസൂളിലേക്കുള്ള വഴിയില്‍, ഈ ഗ്രാമത്തിലേക്കു ജനം മടങ്ങിയത് ബുധനാഴ്ച. ഐഎസിനെതിരെ നടക്കുന്ന ഏറ്റവും തീവ്രമായ യുദ്ധത്തില്‍, കുര്‍ദിഷ് പോരാളികള്‍ ഒറ്റരാത്രി പിടിച്ചതാണ് ഈ ഗ്രാമം.

ഇത് മൊസൂളില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ. ഗ്രാമീണര്‍ കണ്ടത്, തങ്ങളുടെ ഗ്രാമം മുഴുവന്‍ ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരിക്കുന്നതാണ്. ഭൂമി കുഴിച്ചാണ്, പ്രതിരോധം. ഇപ്പോള്‍ രക്ഷയില്ലാതെ, ഭീകരര്‍ പലായനം ചെയ്തിരിക്കുന്നു.

മൊസൂള്‍ പിടിക്കാനുള്ള പോരാട്ടം മൂന്നുനാള്‍ പിന്നിട്ടു. നഗരത്തിലേക്ക് കടക്കുംമുന്‍പ് യുഎസ് പിന്തുണയുള്ള സര്‍ക്കാരും കുര്‍ദിഷ് സേനയും സമീപ സ്ഥലങ്ങള്‍ പിടിക്കുകയാണ്. 2003 ല്‍ അമേരിക്ക നടത്തിയ യുദ്ധത്തിനുശേഷമുള്ള വന്‍ പോരാട്ടം.

ഷെയ്‌ക്ക് അമിര്‍ ഗ്രാമം മിക്കവാറും പിച്ചിച്ചീന്തിയിരിക്കുന്നു. 2014 ല്‍ ഗ്രാമം ഐഎസിന്റെ സുന്നി ഭീകരര്‍ പിടിച്ചപ്പോള്‍ പലായനം ചെയ്ത അബ്ബാസ് അഹമ്മദ് ഹുസൈന്റെ (36) വീടുകള്‍ തകര്‍ക്കപ്പെട്ടു. ഷിയ ആയ അയാള്‍ ബുധനാഴ്ചയാണ് മടങ്ങിയത്. ചെറിയ ട്രക്കില്‍ അയാള്‍ വന്നത്, എന്തെങ്കിലുമുണ്ടെങ്കില്‍, കൊണ്ടുപോകാനാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍, ഒന്നുമുണ്ടായിരുന്നില്ല.

”പണം മുഴുവന്‍ ഇതുണ്ടാക്കാനാണ് ചെലവിട്ടത്. ദേഷ് (ഐഎസ്) അത് നശിപ്പിച്ചു,” അയാള്‍ പറഞ്ഞു. ”എന്റെ സഹോദരന്‍, അമ്മാവന്‍, ബന്ധുക്കള്‍ എല്ലാം ഇതിനടുത്താണ്. അവരുടെയും വീടുകള്‍ തകര്‍ത്തു. ഷിയാകളുടെ വീടുകള്‍ തകര്‍ത്തു.”

അടുത്ത മതിലില്‍ ചുവന്ന അക്ഷരങ്ങള്‍: ”ഷിയാകള്‍ അവിശ്വാസികള്‍.”

ഐഎസ് വരുംമുന്‍പ് ഗ്രാമത്തില്‍ ഈ പക്ഷവുമുണ്ടായിരുന്നു. എന്നാല്‍ ഭീകരര്‍ ഷിയാകളുടെ വീടുകള്‍ തിരഞ്ഞു തകര്‍ത്തു. അവിശ്വാസികളായ ഷിയാകള്‍ ഒന്നുകില്‍ വിശ്വാസം മാറണം; അല്ലെങ്കില്‍ മരിക്കണം.

ഇറാഖില്‍ ഐഎസിന്റെ അവസാന കോട്ടയാണ്, മൊസൂള്‍. ഭീകരരുടെ കൈയിലുണ്ടായിരുന്ന ഏതു നഗരത്തിന്റെയും അഞ്ചിരട്ടി. ഇവിടെയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിക്കാന്‍ ഉറച്ചത്. അതു പിടിക്കുന്നത്, വന്‍ തിരിച്ചടിയായിരിക്കും.

എന്നാല്‍, ഗ്രാമത്തിനിടയില്‍ കുഴിബോംബു നിറഞ്ഞ കിടങ്ങുകള്‍, മതനിന്ദ എഴുതിയ മതിലുകള്‍ എല്ലാം മുന്നേറ്റം പ്രയാസമേറിയതാക്കുന്നു. ശത്രുവിന് വര്‍ഷങ്ങളുടെ തയ്യാറെടുപ്പുണ്ടായിരുന്നു. അവര്‍ നാട്ടുകാരെയാണ്, കവചമായി ഉപയോഗിച്ചത്. 15 ലക്ഷം പേരായിരുന്നു, ഇവിടെ. വടക്കന്‍ ഇറാഖിലെ ഈ മേഖല, ഭിന്ന സംസ്‌കാരങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞ ഒന്നാണ്. ഭീകരരെ തുരത്തിയാല്‍ വരുന്ന അധികാര സംവിധാനത്തെപ്പറ്റിയും സംശയമുള്ളവര്‍.

പോരാട്ടപാതയിലെ സുന്നികള്‍ക്കുതന്നെ ഭയമാണ്-ഇറാഖ് പട്ടാളത്തെ പിന്തുണയ്‌ക്കുന്നതായി, ഷിയാകളുടെ അര്‍ധസേന തന്നെ പറയുകയുണ്ടായി. ഒരു പട്ടണം തങ്ങള്‍ പിടിച്ചോളാമെന്നാണ്, അവര്‍ പറഞ്ഞത്. ഇറാനില്‍ പരിശീലനം കിട്ടിയ ഷിയാകളുടെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പിഎംഎഫ്) ഒരു മുന്നണി സേനയാണ്. മൊസൂളിന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് തല്‍ അഫാര്‍ പിടിക്കാന്‍ മുന്നേറുന്ന ഇറാഖ് പട്ടാളത്തിനാണ് ഈ സേന പിന്തുണ പ്രഖ്യാപിച്ചത്. ബാഗ്ദാദില്‍ രാഷ്‌ട്രീയ പിന്തുണയുള്ള, യുദ്ധപരിചയമുള്ള ജവാന്മാരാണ് സേനയിലുള്ളത്. ഐഎസില്‍ നിന്ന് മോചിപ്പിച്ച സ്ഥലങ്ങളില്‍ ഈ സേന, കൊലയും തട്ടിക്കൊണ്ടുപോകലും നടത്തുന്നു. മൊസൂളിലെ മുഖ്യ പോരാട്ട കേന്ദ്രങ്ങളില്‍നിന്ന് ഇവരെ ഒഴിവാക്കാന്‍ ഇറാഖ് സേന ആഗ്രഹിക്കുന്നു. സുന്നികളെ പേടിപ്പിക്കരുത്.

തല്‍ അഫാര്‍ പിടിക്കാന്‍ കഴിഞ്ഞാല്‍, ഭീകരര്‍ക്ക് സിറിയയിലേക്ക് കടക്കാനാകാതെ വരും. സിറിയയിലേക്കുള്ള രക്ഷാവഴി അടയ്‌ക്കപ്പെടും. ഇത്, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ആഹ്ലാദിപ്പിക്കും. അമേരിക്കന്‍ നേതൃത്വത്തിലുള്ള സേന ജിഹാദികളെ അങ്ങോട്ടുവിടുകയാണെന്ന്, അദ്ദേഹം പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇത്, മൊസൂളില്‍നിന്ന് നാട്ടുകാരുടെ രക്ഷപ്പെടലിനെയും ബാധിക്കും.

ഷിയാ സേനയുടെ പങ്ക് ലഘുവാക്കാനാണ് അമേരിക്കയുടെ ആഗ്രഹം. കര, വ്യോമ പിന്തുണ നല്‍കുന്ന യുഎസ് സേന, പിഎംഎഫിനെ തുണക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. ”ഇറാഖി സേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പിഎംഎഫ് യൂണിറ്റുകളെയേ സഖ്യസേന തുണക്കുന്നുള്ളൂ”, മേജര്‍ ജനറല്‍ ഗാരി വോളെസ്‌കി, യുഎസ് സഖ്യസേനാ കമാന്‍ഡര്‍ പറഞ്ഞു.

യുദ്ധത്തിന് മുന്‍പ് തല്‍ അഫാറില്‍ ഒന്നര മുതല്‍ രണ്ടുലക്ഷം വരെ ആളുകളാണുണ്ടായിരുന്നത്. സുന്നികള്‍, ഷിയാകള്‍, പ്രാദേശിക തുര്‍ക്കികള്‍. ഐഎസ് വന്നതോടെ, ഷിയാകള്‍ പലായനം ചെയ്തു.

ജനുവരിയില്‍ സ്ഥാനമൊഴിയും മുന്‍പ് കഴിയുന്നത്ര മേഖലകള്‍ പിടിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഗ്രഹിക്കുന്നു. മൊസൂളിന്റെ കിഴക്ക്, തെക്ക്, തെക്കുകിഴക്ക് ഭാഗങ്ങളില്‍ 20 ഗ്രാമങ്ങള്‍ ചൊവ്വാഴ്ചയോടെ പിടിച്ചു. നഗരത്തില്‍നിന്ന് ഐഎസ് നേതാക്കള്‍ പോയതായി വോളെസ്‌കി അവകാശപ്പെട്ടു. ഐഎസ് പറയുന്നത്, സഖ്യസേനയെ പത്ത് ചാവേര്‍ ബോംബാക്രമണങ്ങള്‍ വഴി നേരിട്ടു എന്നാണ്; അഞ്ചു ഗ്രാമങ്ങളെ സഖ്യസേന വളഞ്ഞിട്ടുണ്ട്.

ഇറാഖിസേന മൊസൂളിന് തെക്കാണ് പോരാടുന്നത്. നഗരത്തിന് 40 കിലോമീറ്റര്‍ തെക്ക് ഷോര മോചിപ്പിക്കുകയായിരുന്നു, ബുധനാഴ്ച.

കിഴക്കും വടക്കും മുന്നണികള്‍ നഗരത്തിന് 20-25 കിലോമീറ്റര്‍ അകലെയാണ്. അവിടെ കുര്‍ദിഷ് പെഷ്‌മെര്‍ഗ പോരാളികളാണുള്ളത്. മൊസൂള്‍ നഗരത്തില്‍നിന്ന് നാട്ടുകാര്‍ പലായനം ചെയ്യുന്നത് ഐഎസ് തടയുന്നു. എന്നാല്‍ ചുറ്റുവട്ടങ്ങളില്‍നിന്ന് പലായനമുണ്ട്. മൊസൂള്‍ പോരാട്ടത്തില്‍ 10 ലക്ഷം പേര്‍ പലായനം ചെയ്യാനിടയുണ്ടെന്നാണ്, യുഎന്‍ കണക്ക്. ഒരുലക്ഷം പേര്‍ സിറിയയില്‍ എത്തിയേക്കാം.

ഷെയ്‌ക്ക് അഹമ്മദ് ഗ്രാമത്തില്‍, അബ്ബാസ് അഹമ്മദ് ഹുസൈന്‍ എന്ന വീടു തകര്‍ന്ന ഷിയായുടെ അടുത്ത്, സുന്നി ആട്ടിടയനായ അലി(47)യെയും കണ്ടു. മോഷണം നടന്നിട്ടുണ്ട്; എന്നാലും വീട് ഏതാണ്ട് പഴയ പടിയുണ്ട്.

ഇനി ഷിയാകള്‍ക്കും സുന്നികള്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ കഴിയുമോ?

അലി പറഞ്ഞു: ”ഇന്‍ഷാ അള്ള” (അള്ളാഹുവിന്റെ ഇച്ഛ).

”എനിക്ക് സുന്നികളെക്കാള്‍ കൂടുതല്‍ ഷിയാകളാണ് കൂട്ടുകാര്‍”, അലി പറഞ്ഞു, ”ദേഷ് (ഐഎസ്) മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ്.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.