Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യകശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സമ്മര്‍ദ്ദതന്ത്രവുമായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:32 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: സ്വകാര്യ കശുവണ്ടിഫാക്ടറി ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവുമായി സര്‍ക്കാരും ജില്ലക്കാരിയായ മന്ത്രിയും നീക്കങ്ങള്‍ ശക്തമാക്കുന്നു. പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും ശക്തി ഉപയോഗിച്ച് മുതലാളിമാരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതിന് പുറമെയാണിത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 30 ഫാക്ടറികളും കാപ്പക്‌സിന്റെ കീഴിലുള്ള പത്ത് ഫാക്ടറികളും മാത്രമാണ് നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തത് പോലെ ഫാക്ടറികളെല്ലാം തുറക്കാനായി എന്ന അവകാശവാദം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ 92 ശതമാനം തൊഴിലാളികളും ജോലിയെടുക്കുന്ന സ്വകാര്യഫാക്ടറികള്‍ കൂടി തുറക്കണം. ഇതിനുള്ള കഠിനപ്രയത്‌നത്തിലാണ് മേഴ്‌സിക്കുട്ടിയമ്മയും സംഘവും.

കശുവണ്ടി കോര്‍പ്പറേഷനും കാപ്പക്‌സിനും ഒരുവര്‍ഷം മുഴുവന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും തൊഴില്‍ കൊടുക്കാനും സാഹചര്യമൊരുക്കാനായി അന്താരാഷ്‌ട്രവിപണിയില്‍ നിന്നും നേരിട്ട് തോട്ടണ്ടി ശേഖരിക്കാനാണ് പുതിയ തീരുമാനം. ഇതിനോടൊപ്പം തോട്ടണ്ടിയുടെ ക്ഷാമം കാരണം ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്ന ഉടമകളെ വരുതിയിലാക്കാനായി തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള തോട്ടണ്ടി സ്വകാര്യഫാക്ടറികള്‍ക്ക് നല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. ഇത് കൂടാതെ വിട്ടുവീഴ്ച കാണിക്കാതിരിക്കുന്ന മുതലാളിമാരെ അടച്ചാക്ഷേപിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും അവര്‍ക്കെതിരെ രാഷ്‌ട്രീയസമ്മര്‍ദ്ദം ഉപയോഗിക്കുകയുമാണ്.

തോട്ടണ്ടിശേഖരം ഫാക്ടറിയില്‍ കിടന്ന് നശിച്ചിട്ടും തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നില്ലെന്നതും തുറന്നുപ്രവര്‍ത്തിക്കുന്ന ചില ഫാക്ടറികളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാനായി പാര്‍പ്പിക്കുന്നതായും ആരോപണമുണ്ട്. രാഷ്‌ട്രീയനേട്ടത്തിനായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന വൃത്തികെട്ട നീക്കങ്ങളായാണ് ഇതിനെ സ്വകാര്യഫാക്ടറികളുടെ മുതലാളിമാര്‍ വിലയിരുത്തുന്നത്.

നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്താതെ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്‌ട്രീയതാല്‍പര്യത്തിന് വശംവദരാകുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് തോട്ടണ്ടി ഉല്‍പ്പാദനം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 1.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 42000 മെട്രിക് ടണ്ണായി കുറഞ്ഞതും അശാസ്ത്രീയമായ കൂലിവര്‍ധന അടിച്ചേല്‍പ്പിച്ചതുമാണ് മേഖലയെ തകര്‍ത്തതെന്ന് അവര്‍ വ്യക്തമാക്കുന്നു. 80 കിലോയുള്ള ഒരു ചാക്ക് തോട്ടണ്ടി സംസ്‌കരിച്ച് പരിപ്പാക്കാന്‍ കേരളത്തില്‍ ചിലവാകുന്നത് 3000 രൂപയാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഇത് 1500 മാത്രമാണ്. കര്‍ണാടകയിലും ബംഗാളിലും യഥാക്രമം 1300, 1200 രൂപയാണ്. ഇത്രയും വര്‍ധന കൂലിയില്‍ ഉണ്ടായിട്ടും ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കുന്ന മുപ്പത് ശതമാനത്തോളം സ്വകാര്യഫാക്ടറികള്‍ സംസ്ഥാനത്തുണ്ട്.

എന്നാല്‍ അവയുടെ മുന്നോട്ടുള്ള പ്രയാണവും പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് സമ്മര്‍ദ്ദതന്ത്രത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നേരെ സര്‍ക്കാരും വകുപ്പുമന്ത്രിയും കയ്യൂക്കിന്റെ ഭാഷ പുറത്തെടുക്കുന്നതെന്നാണ് മുതലാളിമാരുടെ പക്ഷം. അന്താരാഷ്‌ട്ര നിയമങ്ങളുടെ ബാലപാഠങ്ങള്‍ പോലും മനസിലാക്കാതെ തോട്ടണ്ടി ശേഖരണവും വിതരണവും നടത്തുമെന്നത് സ്വപ്‌നം മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ തോട്ടണ്ടി നല്‍കി സഹായിക്കുമെന്ന് പറയുന്നത് ശുദ്ധത്തട്ടിപ്പാണ്. അതിലും ഭേദം കാപ്പെക്‌സും കശുവണ്ടി കോര്‍പ്പറേഷനും ആത്മാര്‍ത്ഥതയോടെ സ്വകാര്യഫാക്ടറികള്‍ ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നതാണെന്നും വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.