Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിടരുന്ന കര്‍മഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 12:50 am IST
in Samskriti

അധ്യായം/24, നവ പ്രാരബ്ധകര്‍മം

പൂവിട്ട ഒരു കര്‍മഭാവം ഫലം പൊഴിച്ചുകഴിഞ്ഞാല്‍, അതിന്റെ വീര്യം കുറയുകയും പ്രാരബ്ധകര്‍മത്തിലെ മറ്റൊരു കര്‍മഭാവം ഉണര്‍ന്നുവിടര്‍ന്ന്, അടുത്ത കര്‍മഫലംകൊണ്ടുവരുന്ന ഒരു പ്രവൃത്തിക്ക്, ബുദ്ധിയെ പ്രചോദിപ്പിക്കും. അങ്ങനെ, ഇടവേളകളില്ലാതെ, കര്‍മഭാവ വിടരല്‍ തുടരും. ചിലപ്പോള്‍, ഒന്നിലധികം കര്‍മഭാവങ്ങള്‍ വിടരുകയും ഓരോന്നും പ്രത്യേക കര്‍മത്തിന് ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും; എന്നാല്‍, സൂക്ഷ്മശരീരത്തില്‍ കര്‍മഭാവ വിടരല്‍ ഇല്ലാത്ത ഒരു നിമിഷംപോലും ഇല്ല. അതിനാല്‍, കര്‍മ പ്രചോദനങ്ങള്‍ക്ക് ഇടവേളകളില്ല. ജീവിതത്തിലുടനീളം, കര്‍മ പ്രചോദന പരമ്പര നിരന്തരമാണ്.

സൂക്ഷ്മ ശരീരത്തില്‍ കര്‍മഭാവങ്ങള്‍ വിടരുന്ന അത്തരമൊരു പരമ്പരയില്‍, ഒരു പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം കഴിഞ്ഞാലുടന്‍, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഉണരണം. സൂക്ഷ്മശരീരത്തില്‍, വിടരുന്ന കര്‍മഭാവ പരമ്പരയ്‌ക്ക് ഇടവേള പാടില്ലാത്തതിനാല്‍, ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ വിടരാവൂ എന്നതിനാല്‍, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിലെ അവസാന കര്‍മഭാവത്തിന്റെ വീര്യം കുറയും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിലെ ആദ്യ കര്‍മഭാവം വിടരാന്‍ തയ്യാറായി ഉണര്‍ന്ന്, മുന്‍പത്തേതിന്റെ സ്ഥാനം പിടിക്കണം. ഒരു സ്‌ഫോടനം വഴിയല്ല കര്‍മഭാവങ്ങള്‍ വിരിയുന്നത്. അവ കുമിഞ്ഞു വികസിച്ച് വേണം വിടരാന്‍. അതിനിത്തിരി സമയമെടുക്കും. അത് കണക്കിലെടുത്ത്, വിടരുന്ന കര്‍മഭാവ പരമ്പരയുടെ തുടര്‍ച്ച നിലനിര്‍ത്താന്‍, അടുത്ത പ്രാരബ്ധകര്‍മം, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം അടരുന്നതിന് മുന്‍പേ ഉണരണം. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം തീര്‍ന്നാല്‍, ഈ ജീവിതം തീരുകയും ആത്മാവ് ശരീരം വിടുകയും ചെയ്യും. അതിനാല്‍ മേല്‍പറഞ്ഞ ആശയം ഇങ്ങനെ മറിച്ചിടാം: തീര്‍ച്ചയായും മരണത്തിന് മുന്‍പ്, അടുത്ത ജീവിതത്തിനുള്ള ഒരു പ്രാരബ്ധകര്‍മം സൂക്ഷ്മ ശരീരത്തില്‍ ഉയരുകയും, മരണത്തിന് തൊട്ടുമുന്‍പ്, അതിലെ കര്‍മഭാവം പൂവണിയുകയും ചെയ്യും. ഇതാണ് ആസന്നകര്‍മം.

ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനം ഉണ്ടാകുന്ന പുതിയ പ്രാരബ്ധകര്‍മം, സ്വാഭാവികമായും അടുത്ത ജീവിതത്തെ (പുനര്‍ജന്മത്തില്‍) പരുവപ്പെടുത്താനുള്ളതാണ്. അതിനാല്‍, അതിന്റെ ആദ്യ കര്‍മഭാവം, അടുത്ത ജീവിതത്തിന്റെ ആദ്യകര്‍മമായ പുനര്‍ജന്മം പരുവപ്പെടുത്തലായിരിക്കും. പറ്റിയ സ്ഥലത്ത്, പറ്റിയ ശരീരത്തില്‍ പുനര്‍ജന്മം നേടാനായിരിക്കും അതിന്റെ പ്രചോദനം. സാധാരണ ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതു പ്രചോദിപ്പിച്ച കര്‍മം തീരുംവരെയായിരിക്കും; അതിനാല്‍, മരണത്തിനുമുന്‍പ് തുടങ്ങുന്ന പുനര്‍ജന്മ പ്രചോദനം, പുനര്‍ജന്മം സംഭവിക്കുംവരെ നിലനില്‍ക്കും. മറ്റുവാക്കുകളില്‍, പുതിയ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഈ ജീവിതാന്ത്യത്തിന് തൊട്ടുമുന്‍പ് ഉദ്ഭവിക്കുകയും, പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ സംഭവിക്കുംവരെ സൂക്ഷ്മശരീരത്തില്‍ വിടര്‍ന്നുനില്‍ക്കുകയും ചെയ്യും (ഭഗവദ്ഗീത 8:6, സദാ തദ്ഭാവഭാവിതാ). സാധാരണ, മരണത്തിനും പുനര്‍ജന്മത്തിനുമിടയില്‍, പ്രചോദനത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പുനര്‍ജന്മശേഷം, പുതിയ കര്‍മഭാവങ്ങളിലെ വിടരുന്ന പരമ്പര, ക്രമമായി തുടരും.

ഇങ്ങനെ, അടുത്ത പ്രാരബ്ധകര്‍മം (അടുത്ത ജന്മത്തിനുള്ളത്) ഉണരുകയും, അതിന്റെ കര്‍മഭാവങ്ങളില്‍ ഒന്ന് ഈ ജീവിതാന്ത്യത്തിന് മുന്‍പ് വിടരുകയും ചെയ്യും. അത് സംഭവിക്കുന്നതിന്റെ ബാഹ്യമാത്രയായി, മരിക്കുന്നവരില്‍ ഭൂരിപക്ഷവും, ഒരാവേശം, ഒരു വീര്യം, ഒരു വികാരത്തള്ളിച്ച, ശരീരവേദനകളില്‍നിന്നുള്ള ആഹ്ലാദകരമായ വിച്ഛേദം, കാണിക്കും.

ഒരു നവ പ്രാരബ്ധകര്‍മം, കര്‍മഭാവങ്ങളുടെ ഒരു കൂട്ടമായിരിക്കുമെങ്കിലും, അവ ഒറ്റതിരിഞ്ഞല്ല, ഒരു കൂട്ടമായിത്തന്നെയാണ് ഉണ്ടാകുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം പൂര്‍ണമായി നാശത്തിന്റെ വക്കിലെത്തുമ്പോള്‍, ഈശ്വര കല്‍പനയനുസരിച്ച്, വരാനിരിക്കുന്ന ജീവിതത്തെ ക്രമപ്പെടുത്താനുള്ള സഞ്ചിതകര്‍മത്തിലെ കര്‍മഭാവങ്ങള്‍, ഉറക്കത്തില്‍നിന്നുണര്‍ന്ന് സൂക്ഷ്മമായി സജീവമാകും. അല്‍പംകൂടി വീര്യത്തോടെ അവ കറങ്ങാന്‍ തുടങ്ങും. താമസിയാതെ, അവ, സുഷുപ്തിയിലുള്ള സഞ്ചിതകര്‍മത്തിന്റെ മറ്റു കര്‍മഭാവങ്ങളില്‍നിന്ന് വേറിടുന്നു. നിലവിലുള്ള ജീവിതത്തിന്റെ, അടുത്ത ജന്മത്തില്‍ ഫലം പൊഴിക്കാനുള്ള ചില കര്‍മഭാവങ്ങളും പുതിയ സംഘത്തില്‍ ചേരാന്‍, ഉണരുന്നു. ഈ സംഘം സാധിതമായാല്‍, അതിന് സാധാരണ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവില്ല. അതിനാല്‍ പില്‍ക്കാല കര്‍മഭാവങ്ങള്‍ സാധാരണ അതില്‍നിന്ന് മാറിനില്‍ക്കും.

പുതുതായി ഉണര്‍ന്ന കര്‍മഭാവങ്ങളെല്ലാം വേഗത്തില്‍ ഒന്നുചേര്‍ന്ന് ഒരു കൂട്ടമാവുന്നു. ഇതിനെ നവ പ്രാരബ്ധകര്‍മം എന്നുവിളിക്കുന്നു. ഇത്തരം അസംഖ്യം കര്‍മഭാവങ്ങളുടെ ഉറക്കത്തില്‍നിന്നുള്ള ഉണര്‍ച്ചയും പുതുജീവിതത്തെ വരവേല്‍ക്കാനുള്ള അവയുടെ സജീവമായ സംഘംചേരലും സൂക്ഷ്മശരീരത്തില്‍ ഇളക്കവും ആവേശവും ഉയര്‍ത്തുന്നു. നവാനുഭവങ്ങള്‍ക്കായി പുതിയ ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആ ആവേശത്തെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു. വയസ്സും ബുദ്ധിയും ആത്മാവും, ഈ ആനന്ദാതിരേകത്തില്‍ ഒന്നിക്കുന്നു. അവ, വിടാനിരിക്കുന്ന ശരീരത്തെ മറക്കുകയും ആ മറവി, ശരീരത്തിലെ അസുഖങ്ങളെ അകറ്റുകയും ചെയ്യുന്നു. മാത്രമല്ല, നവഭാഗ്യങ്ങളുടെ നവജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആനന്ദമയമായ ഒരിളക്കമുണ്ടാക്കുന്നു; ഇതാണ് മരണത്തോടടുത്ത രോഗികളില്‍ വികാരാവേശമാകുന്നത്. യഥാര്‍ത്ഥ മരണത്തിന് മുന്‍പ്, നവ പ്രാരബ്ധകര്‍മത്തെ സൂക്ഷ്മശരീരത്തിലേക്ക് വരവേല്‍ക്കുന്നതിന്റെ ആവേശ പ്രതിഫലനത്തിന് തെളിവാണ് മേല്‍പറഞ്ഞ രണ്ടുവിശേഷങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.