തൃശൂര്‍: എന്‍എച്ച് 47 നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലുകള്‍ കല്ലിടുക്കില്‍ സ്റ്റോക്ക് ചെയ്യുന്നത് നാട്ടുകാര്‍ക്ക് ദുരിതം ആയി. മെറ്റലുകള്‍ കൂട്ടി ഇടുന്നത് ഉദ്ദേശം 60 അടി ഉയരത്തിലാണ് ഇപ്പോള്‍ കൂട്ടിയിടുന്നത്. മെറ്റല്‍ കൂന കാരണം പ്രദേശവാസികളുടെ വീടുകളിലേക്ക് സഞ്ചരിക്കാന്‍ മാര്‍ഗം ഇല്ലാതായി, ഇനി വണ്ടിയില്‍ കൊണ്ടുവന്ന് മെറ്റലുകള്‍ തട്ടിയാല്‍ വീടുകളുടെ സിറ്റൗട്ടില്‍ എത്തുന്ന സാഹചര്യമായപ്പോഴാണ് നാട്ടുകാര്‍ ലോരികള് തടഞ്ഞത്.
ഈ പ്രദേശത്ത് വേനല്‍കാലത്ത് പോലും സമൃദ്ധമായി വെള്ളം ലഭിക്കുന്ന ഹൈവേയുടെ ഇരുവശത്തുമുള്ള ചാലുകള്‍ മൂടികൊണ്ടിരിക്കുകയാണ്. അവര്നഗര് റസിഡന്‍സ് അസോസിയേഷന് നീര്‍ചാലുകള്‍ മൂടുന്നതിന് എതിരെയും, മെറ്റല്‍ കൂട്ടി ഇട്ട് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്താക്കിയതിന് എതിരെ കളക്ടര്‍ക്ക് പരാതി നല്കി. ഒരു നിയന്ത്രണവും ഇല്ലാതെയാണ് കുതിരാന്‍ മുതല്‍ മണ്ണുത്തി വരെയുള്ള റോഡ് നിര്‍മ്മാണം നടത്തുന്നത.് കുളങ്ങളും, നിര്ചാലുകളും മൂടികൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ.പി.എല്‍ദോസ്, പ്രിയാമണി റെസിഡണ്സ് അസേസിയേഷന് ഭാരവാഹികളായ ഇ.ബീ.സാബു, ഷീനയും നാട്ടുകാരും ചേര്‍ന്ന് മെറ്റല്‍ കൊണ്ടുവന്ന ലോറികള്‍ തിരിച്ചയച്ചു.നീര്‍ച്ചാലുകളും,കുളങ്ങളും മൂടി ജലക്ഷാമം സൃഷ്ടിക്കുന്ന കെ.എം.സി. കമ്പനിക്കെതിരെ കോടതി നടപടികള്‍ സ്വീകരിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം കെ.പി.എല്‍ദോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: