ചാലക്കുടി: അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയാവുന്നു. അതിരപ്പിള്ളി പദ്ധതിയുമായി മൂന്നോട്ട് പോകുമെന്ന വൈദ്യൂതി മന്ത്രി കടകം പുള്ളി സുരേന്ദ്രന്റെ പ്രസ്താവനയാണ് അതിരപ്പിള്ളി പദ്ധതിയെ സജീവമാക്കുന്നത്. പദ്ധതിയിലുള്ള തങ്ങളുടെ നിലപാടില്‍ നിന്ന് സിപിഐ ചുവടുമാറുന്നതിന്റെ സൂചനയാണ് നേതാക്കളുടെ പ്രസ്താവനകള്‍ കാണിക്കുന്നത്. പദ്ധതിയെ എക്കാലത്തും എതിര്‍ത്തിരുന്ന സിപിഐ മന്ത്രി വി.എസ് .സുനില്‍ കുമാര്‍ അടക്കമുള്ള മന്ത്രിമാര്‍ നിയമസഭയില്‍ ഉള്ളപ്പോഴായിരുന്നു വൈദ്യൂതി മന്ത്രിയുടെ പ്രസ്താവന.
ഇതിനെതിരെ പ്രതികരിക്കുവാനോ,വിയോജനം രേഖപ്പെടുത്തുവാനോ തയ്യാറാകാതിരുന്നത് സിപിഐ പദ്ധതിയിലുള്ള ചുവട്ട് മാറ്റമാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറയുന്നത് ചര്‍ച്ചയിലൂടെ പദ്ധതിവിഷയത്തില് സമാവയം ഉണ്ടാക്കാമെന്നും ഇപ്പോള്‍ ഇത് വിവാദമാക്കേണ്ട എന്നുമാണ് പറയുന്നത്. പ്രാദേശികമായി സിപിഐ നേതാക്കള്‍ പദ്ധതിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. .ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന പഴയ നിലപാടുമായി മുന്നോട് പോകുമെന്ന് നേതാക്കള്‍ പറയുന്നു.
ഇടതു മുന്നണി അധികാരത്തിലേറിയപ്പോള്‍ തന്നെ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനമെടുത്തപ്പോള്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികലുടെ എതിര്‍പ്പിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കാതെ മാറ്റി വെക്കുകയായിരുന്നു.എന്നാല്‍ കാഞ്ഞിരപ്പിള്ളി എംഎല്‍എ ഡോ.എന്‍.ജയരാജന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് വൈദ്യൂതി മന്ത്രി ഇടതു സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.
എന്തായാലും വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അതിരപ്പിള്ളി പദ്ധതി കാരണമാക്കും.സിപിഐ അതിരപ്പിള്ളി പദ്ധതിയിലുള്ള തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചാല്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ അതിരപ്പിള്ളി പദ്ധതിയില്‍ ഉറച്ച് നിന്നാല്‍ അത് ഇടതുമുന്നണിയെ വലിയ പ്രതിസന്ധിയിലാക്കും. അതിനാല്‍ ഈ വിഷയത്തിലുള്ള സിപിഐയുടെ കാഴ്ചപ്പാട് വരും ദിവസങ്ങളില്‍ ഏവരും ഉറ്റു നോക്കുന്നതാണ്.
അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാന്‍ അനുവദിക്കുകയില്ലെന്നും പാര്‍ട്ടിയുടെ മുന്‍ നിലപ്പാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.പ്രദീപ് കുമാര്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് പുഴ സംരക്ഷണ സമിതി എസ്.പി.രവി പ്രതികരിച്ചു.ജനങ്ങളുടെ എതിര്‍പ്പിനെ മറി കടന്ന് പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ട്.നിയമപരമായി പദ്ധതിനില നില്ക്കുന്നില്ല. പുഴക്കും,ജനങ്ങള്‍ക്കും,പ്രകൃതിക്കും അനുകൂലമാക്കുന്ന വിധിയാണ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എസ്.പി.രവി പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി വേണമെന്ന നിലപാടിലായിരുന്നെങ്കില് ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടാണ് യുഡിഎഫിനുള്ളത്.പദ്ധതി സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ രമേശ ചെന്നിതല പറഞ്ഞത്. പരിസ്ഥിതിക്കും പ്രദേശത്തെ ജനങ്ങള്‍ക്കും ദോഷമുള്ള പദ്ധതി വേണ്ടെന്ന നിലപ്പാടിലാണ് പ്രതിപക്ഷം.കേന്ദ്ര പരിസ്ഥി മന്ത്രാലയം പദ്ധതിക്ക് അനുമതി നീട്ടി നല്കയിട്ടുണ്ടെന്നും ഇതുവരെ പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ച് മാറ്റിയിട്ടില്ലെന്നും രേഖാമുലം മന്ത്രി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: