ന്യൂദല്‍ഹി: കാവേരി ജല തര്‍ക്കക്കേസ് ഇന്ന് സുപ്രീം കോടതിയില്‍. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് തമിഴ്‌നാടിന്റെ ജലസംഭരണികളില്‍ കൂടുതല്‍ ജലമുണ്ടെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തമിഴ്‌നാട്ടില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. അനിഷ്ട സംഭവങ്ങളില്ല. സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ തമിഴ്‌നാടിന് കര്‍ണാടകം വെള്ളം നല്‍കണമെന്ന ശുപാര്‍ശയില്ല.
















