ബെംഗളൂരു: ദളിതര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 50 % സംവരണം ഏര്‍പ്പെടുത്തുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ 50 % സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 24.1 % ദളിതരാണ്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ലഭിക്കുമ്പോഴേ നീതി നടപ്പിലാകുകയുള്ളുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
















