ന്യൂദല്‍ഹി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ദേശീയ നയം ഉടന്‍ രൂപീകരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗെഹ് ലോട്ട്. ആരോഗ്യവും സംരക്ഷണവും ഊന്നല്‍ നല്‍കുന്നതാകും നയം. ഇതിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയാണ് സാമൂഹ്യക്ഷേമ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. മുതിര്‍ന്ന പൗരന്മാരുടെ സാമൂഹ്യ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പുറമെ ജനസംഖ്യാപരമായ വേര്‍തിരിവുകളും പരിഗണിക്കുന്നുണ്ട്. വിഷയത്തില്‍ സാമൂഹ്യ സംഘടനകളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: