ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുമെന്ന് പാക്ക് മാധ്യമം ദി നേഷന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക്കിസ്ഥാനെതിരെയുള്ള വിമര്‍ശനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ്.
പാക്കിസ്ഥാന്‍ ഭീകരതയുടെ കേന്ദ്രമാണെന്ന മോദിയുടെ പ്രസ്താവനയാണ് പാക്കിസ്ഥാനെ വെട്ടിലാക്കിയിരിക്കുന്നത്.
ദി നേഷന്റെ മുഖപ്രസംഗം ആരംഭിക്കുന്നത് മോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടികൊണ്ടാണ്. അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഭാരതം ഒഴിഞ്ഞു നില്‍ക്കുന്നതിലേയ്‌ക്ക് വഴിവച്ചതെന്നും പാക്ക് മാധ്യമം വ്യക്തമാക്കുന്നു. ഭാരതം ഒഴിഞ്ഞതോടെ സാര്‍ക്കിലെ ബാക്കി രാജ്യങ്ങളും പിന്‍മാറുകയായിരുന്നു.
പാക്കിസ്ഥാന് ഇപ്പോഴും തങ്ങളുടെ രാജ്യത്തുള്ള കലാകാരന്‍മാര്‍ നല്ലതാണോ ചീത്തയാണോ എന്ന് തീരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മാധ്യമം വ്യക്തമാക്കുന്നു.
















